---
title: "താൻ മദ്യപാനം നിർത്താൻ കാരണമുണ്ട്; ഗായത്രി സുരേഷ്"
english_title: "Now Gayatri has stopped drinking and is talking openly about it."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37361/now-gayatri-has-stopped-drinking-and-is-talking-openly-about-it"
published_at: "2022-04-13T08:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62563f69f16ef_gayathri.jpg"
keywords: []
---

# താൻ മദ്യപാനം നിർത്താൻ കാരണമുണ്ട്; ഗായത്രി സുരേഷ്

> **Lead Summary:** മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ നായികയായി അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

## Article Content

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ നായികയായി അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

തൻറെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി ആണ് താരം. ഇതിൻറെ പേരിൽ നിരവധി ട്രോളുകളും ഗായത്രി ക്കെതിരെ ഉണ്ടാവാറുണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് താരം വ്യക്തമാക്കിയതാണ്.

ഇപ്പോഴിതാ മദ്യപാനം നിർത്തി അതിനെക്കുറിച്ച് തുറന്ന സംസാരിക്കുകയാണ് ഗായത്രി. ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. താൻ മദ്യപിച്ചിരുന്ന വ്യക്തിയാണ്. പക്ഷേ അതൊന്നും ശരീരത്തിന് നല്ലതല്ല. അതിനാൽ തന്നെയാണ് അത് നിർത്തിയത്. അത് നിർത്തുന്നത് വളരെ നല്ലതാണ് എന്ന് തോന്നി. കാരണം എല്ലാം നോക്കണമല്ലോ.

കരിയറും ലൈഫും ഹെൽത്തും ലുക്കും ഒക്കെ നന്നാവും. അങ്ങനെ എല്ലാം വേണ്ട എന്ന് വെച്ചു. വെള്ളമടിച്ച് കാണിച്ചുകൂട്ടിയ അബദ്ധങ്ങൾ ഒന്നും ചോദിക്കരുത്. അതൊന്നും ബോധത്തോടെ ചെയ്യുന്ന കാര്യങ്ങൾ അല്ലല്ലോ. അതുകൊണ്ടുതന്നെ അതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ശരിയായ കാര്യമല്ല. ആര് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഹി.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേന്ദ്രഭരണപ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിലൂടെ യാണ് കഥ നടക്കുന്നത്. നവാഗതനായ സുരേഷ് കുറ്റ്യാടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് ജി മേനോൻ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുഴുക്കുടിയനായ ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ സ്നേഹിക്കുന്ന മദ്യ വിരോധിയായ നായികയായാണ് ചിത്രത്തിൽ ഗായത്രി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37361/now-gayatri-has-stopped-drinking-and-is-talking-openly-about-it)