---
title: "കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ തിരക്കഥയിൽ ഇല്ലായിരുന്നു? സംഭവിച്ചത് ഇങ്ങനെ "
english_title: "Now Pallissery's revelation has become a hot topic."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37332/now-pallisserys-revelation-has-become-a-hot-topic"
published_at: "2022-04-12T21:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255a928f1285_kavya.jpg"
keywords: []
---

# കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ തിരക്കഥയിൽ ഇല്ലായിരുന്നു? സംഭവിച്ചത് ഇങ്ങനെ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മീശമാധവൻ. ലാൽജോസ് സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിലൊന്നാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മീശമാധവൻ. ലാൽജോസ് സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിലൊന്നാണ്.

ഇപ്പോൾ പല്ലിശ്ശേരി നടത്തിയ വെളിപ്പെടുത്തലാണ് വളരെയധികം ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പല്ലിശ്ശേരി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മീശമാധവൻ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ഇദ്ദേഹം നടത്തുന്നത്.

ദിലീപും ലാൽജോസും അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും മീശമാധവൻ എന്ന സിനിമയിലൂടെ ആണ് ഇവർ കൂടുതൽ. ദിലീപിൻറെ പ്രത്യേക ആവശ്യപ്രകാരം ഒരു സീൻ ഈ സിനിമയിൽ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇത് ഏതൊക്കെയാണ് എന്നും എന്തുകൊണ്ടാണ് ഈ സീനുകൾ കൂട്ടിച്ചേർത്തത് എന്നുമാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നത്.

കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രമായിരുന്നു രുക്മിണി. ഇവരുടെ അരഞ്ഞാണം മാധവൻ എന്ന കഥാപാത്രം മോഷ്ടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. എന്നാൽ ആ സീൻ യഥാർത്ഥത്തിൽ തിരക്കഥയിൽ ഇല്ലായിരുന്നു. ദിലീപിൻറെ ആവശ്യപ്രകാരം അത് എഴുതി ചേർത്തത് ആയിരുന്നു.

ദിലീപിൻറെ നല്ല സുഹൃത്തും സഹോദരതുല്യനും ആയിരുന്നു കൊച്ചിൻ ഹനീഫ. എന്തിനാണ് ഇങ്ങനെ ഒരു സീൻ കൂട്ടിച്ചേർത്തത് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് കൊച്ചിൻഹനീഫ നൽകിയ മറുപടിയും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

> “തൻറെ മുഖത്തെ മഞ്ഞക്കണ്ണട എടുത്തു മാറ്റണം, അയാൾ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ” – ഇതായിരുന്നു കൊച്ചിൻഹനീഫ നൽകിയ മറുപടി എന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപും കാവ്യമാധവനും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്വാഭാവികമായും അപ്പോൾ ഇവർ തമ്മിൽ അഭ്യൂഹങ്ങൾ ഉണ്ടാവുന്നത് പതിവായിരിന്നു സിനിമയിൽ.

എന്നാൽ ഇവർ തമ്മിൽ ഒരു സഹോദരി സഹോദരൻ ബന്ധം മാത്രമാണ് ഉള്ളത് എന്ന് കാവ്യാമാധവൻ തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുള്ളത് ആണ്. പിന്നീട് മഞ്ജു വാര്യരുയുമായുള്ള വിവാഹ മോചന ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ പരക്കുന്നത്. പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വിവാഹം ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37332/now-pallisserys-revelation-has-become-a-hot-topic)