---
title: "എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്'; മക്കള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഉണ്ടെന്ന് വിജയ്"
english_title: "My mother is Hindu and my father is Christian '; Vijay says children have freedom of worship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37328/my-mother-is-hindu-and-my-father-is-christian-vijay-says-children-have-freedom-of-worship"
published_at: "2022-04-12T21:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255a19316bdb_vijay.jpg"
keywords: []
---

# എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്'; മക്കള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഉണ്ടെന്ന് വിജയ്

> **Lead Summary:** മാതാപിതാക്കള്‍ തന്നോട് ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്ന് നടന്‍ വിജയ്. അതിനാല്‍ തന്നെ തന്റെ മക്കളോടും അത് തന്നെയാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

## Article Content

മാതാപിതാക്കള്‍ തന്നോട് ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്ന് നടന്‍ വിജയ്. അതിനാല്‍ തന്നെ തന്റെ മക്കളോടും അത് തന്നെയാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ബീസ്റ്റ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ‘എനിക്ക് ദൈവ വിശ്വാസമുണ്ട്.

ഞാന്‍ പള്ളിയിലും അമ്പലത്തിലും പോകും. കത്തി സിനിമയുടെ ഷൂട്ടിനിടയില്‍ അമീന്‍ പീര്‍ ദര്‍ഗാ എന്നൊരു ദര്‍ഗയില്‍ പോയിരുന്നു. പള്ളിയില്‍ പോയാലും അമ്പലത്തില്‍ പോയാലും ദര്‍ഗയില്‍ പോയാലും ഒരേ ദൈവീകത തോന്നും. എന്റെ അമ്മ ഒരു ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്.

എന്നോട് ഒരിക്കലും ഇവിടെ പോകണം അല്ലെങ്കില്‍ ഇവിടെ പോകണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഞാന്‍ എന്റെ മക്കളെയും പഠിപ്പിക്കുന്നത്’ വിജയ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37328/my-mother-is-hindu-and-my-father-is-christian-vijay-says-children-have-freedom-of-worship)