---
title: "ഒരു ടിക്കറ്റിന് 1200 രൂപ വരെ; ബീസ്റ്റിന് വന്‍ ഡിമാന്‍ഡ് "
english_title: "Beast up to Rs 1200 per ticket, huge demand for Beast"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37326/beast-up-to-rs-1200-per-ticket-huge-demand-for-beast"
published_at: "2022-04-12T21:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62559dec6658c_vijay.jpg"
keywords: []
---

# ഒരു ടിക്കറ്റിന് 1200 രൂപ വരെ; ബീസ്റ്റിന് വന്‍ ഡിമാന്‍ഡ് 

> **Lead Summary:** വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് നാളെ റിലീസിനൊരുങ്ങുകയാണ്. അതിനാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ തമ്പരം, സൈദാപ്പേട്ട് എന്നിവിടങ്ങളിലെ ടിക്കറ്റുകളാണ് ബ്ലാക്കില്‍ വില്‍പന നടത്തുന്നത്.

## Article Content

വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് നാളെ റിലീസിനൊരുങ്ങുകയാണ്. അതിനാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ തമ്പരം, സൈദാപ്പേട്ട് എന്നിവിടങ്ങളിലെ ടിക്കറ്റുകളാണ് ബ്ലാക്കില്‍ വില്‍പന നടത്തുന്നത്.

500 മുതല്‍ 1200 രൂപ വരെ ടിക്കറ്റിന് വില പറയുന്നുണ്ട്. നേരത്തെ രജനികാന്തിന്റെ ‘അണ്ണാത്തെ’, അജിത്തിന്റെ ‘വലിമൈ’ തുടങ്ങിയ സിനിമകള്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു. അതേസമയം സിനിമയ്ക്ക് വലിയ ഹൈപ്പ് തന്നെയുണ്ട്.

ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികളുടെ നോട്ടീസുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37326/beast-up-to-rs-1200-per-ticket-huge-demand-for-beast)