---
title: "വിജയിയുടെ 'ബീസ്റ്റ്' നാളെ എത്തും; അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ"
english_title: "The vijay 'Beast' will arrive tomorrow; Private companies announcing holidays"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37290/the-vijay-beast-will-arrive-tomorrow-private-companies-announcing-holidays"
published_at: "2022-04-12T17:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255661c1ff23_beast.jpg"
keywords: []
---

# വിജയിയുടെ 'ബീസ്റ്റ്' നാളെ എത്തും; അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ

> **Lead Summary:** വിജയ് ചിത്രം ‘ബീസ്റ്റ്’ നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. പ്രദര്‍ശനം നടത്തുന്ന ഒരുവിധം എല്ലാ തിയേറ്ററുകളിലും സിനിമയുടെ ബുക്കിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

## Article Content

വിജയ് ചിത്രം ‘ബീസ്റ്റ്’ നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. പ്രദര്‍ശനം നടത്തുന്ന ഒരുവിധം എല്ലാ തിയേറ്ററുകളിലും സിനിമയുടെ ബുക്കിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികളുടെ നോട്ടീസുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘

ബീസ്റ്റ്’ ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ എല്ലാവരും നോക്കിക്കാണുന്നത് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷനിലേക്കാണ്.

കേരളത്തിലും സിനിമയ്ക്കായുള്ള ആവേശം വലിയ തോതിലാണ്. കേരളത്തില്‍ 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37290/the-vijay-beast-will-arrive-tomorrow-private-companies-announcing-holidays)