---
title: "വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചു, പിഴയടച്ച് നാഗ ചൈതന്യ"
english_title: "Black film was pasted on the vehicle and Naga Chaitanya was fined"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37282/black-film-was-pasted-on-the-vehicle-and-naga-chaitanya-was-fined"
published_at: "2022-04-12T16:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62555ed763d9f_nagachaithanya.jpg"
keywords: []
---

# വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചു, പിഴയടച്ച് നാഗ ചൈതന്യ

> **Lead Summary:** നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈഴാടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചതിനാണ് പിഴ ഈടാക്കിയത്. 715 രൂപയാണ് ഫൈൻ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത് .

## Article Content

നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈഴാടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചതിനാണ് പിഴ ഈടാക്കിയത്. 715 രൂപയാണ് ഫൈൻ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത് .

നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം 'ലാല്‍ സിംഗ് ഛദ്ധ'യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ടോം ഹങ്ക്സിന്റെ ഫറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കി ആയിരുന്നു ചിത്രത്തി്നറെ ലൊക്കേഷൻ. അദ്വേത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് ബാനറിലാണ് നിര്‍മാണം. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആമിര്‍ ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലാല്‍ സിംഗ് ഛന്ദ.

നാഗ ചൈതന്യയുടേതായി 'താങ്ക് യു' എന്ന ചിത്രം റിലീസ് ചെയ്യാനുണ്ട്. വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി സി ശ്രീരാം ചിത്ര സംയോജനം നിര്‍വഹിക്കുന്നു. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/37282/black-film-was-pasted-on-the-vehicle-and-naga-chaitanya-was-fined)