---
title: "ഇരുപത് ദിവസം അഭിനയിക്കാന്‍ പത്ത് കോടി; നയന്‍താരയുടെ ഞെട്ടിക്കുന്ന പ്രതിഫലം"
english_title: "10 crore to act in 20 days; Nayanthara's shocking reward"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37249/10-crore-to-act-in-20-days-nayantharas-shocking-reward"
published_at: "2022-04-12T14:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62553fa41c3e2_nayanthara.jpg"
keywords: []
---

# ഇരുപത് ദിവസം അഭിനയിക്കാന്‍ പത്ത് കോടി; നയന്‍താരയുടെ ഞെട്ടിക്കുന്ന പ്രതിഫലം

> **Lead Summary:** ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം.ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്.

## Article Content

ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം.ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്.

ഇത്രയും ദിവസത്തിനായി നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. മുന്‍പും കോടികള്‍ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു.

എന്നാല്‍ അവരെക്കാളും ഒരു പടി മുന്നിലാണ് നയന്‍താര നില്‍ക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.

അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പുതിയൊരു കഥയാണ് അഹമ്മദ് സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

അടുത്ത ആഴ്ച തന്നെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് വിശേഷങ്ങളൊക്കെ പറഞ്ഞുള്ള ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് ഏത് നിമിഷവും വന്നേക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും അറിയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37249/10-crore-to-act-in-20-days-nayantharas-shocking-reward)