---
title: "മമ്മൂട്ടിയുടെ കഴുത്ത് ഞെരിച്ചു, ഞാന്‍ അന്ന് ആദ്യമായി വിറച്ചു;  നടന്‍ പറയുന്നു "
english_title: "Mammootty's neck choked, I trembled for the first time that day; Says the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37191/mammoottys-neck-choked-i-trembled-for-the-first-time-that-day-says-the-actor"
published_at: "2022-04-12T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62550d87f35c8_mamootty.jpg"
keywords: []
---

# മമ്മൂട്ടിയുടെ കഴുത്ത് ഞെരിച്ചു, ഞാന്‍ അന്ന് ആദ്യമായി വിറച്ചു;  നടന്‍ പറയുന്നു 

> **Lead Summary:** മമ്മൂട്ടി നായകനായെത്തിയ ക്രോണിക് ബാച്ചിലറിലെ മോഹന്‍ അയിരൂരിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനിടെയുണ്ടായൊരു അപകടത്തെക്കുറിച്ച് മോഹന്‍ മനസ് തുറക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

## Article Content

മമ്മൂട്ടി നായകനായെത്തിയ ക്രോണിക് ബാച്ചിലറിലെ മോഹന്‍ അയിരൂരിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനിടെയുണ്ടായൊരു അപകടത്തെക്കുറിച്ച് മോഹന്‍ മനസ് തുറക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

ഒരു ദിവസം മമ്മൂട്ടിയൊക്കൊപ്പം ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിന് പരിക്കേല്‍ക്കുന്ന തരത്തിലൊരു തെറ്റ് പറ്റിയിരുന്നു. എന്റെ കൈയിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ കഴുത്ത് വെച്ച് ഞെക്കുന്നതായിരുന്നു.

റിഹേഴ്സലില്‍ പറഞ്ഞത് ചെറുതായൊന്ന് ജെര്‍ക്ക് ചെയ്താല്‍ മതി ബാക്കി അദ്ദേഹം ശരിയാക്കി കൊള്ളും എന്നായിരുന്നു. രണ്ട് തവണ റിഹേഴ്സല്‍ ചെയ്തപ്പോഴും അത് ശരിയായിരുന്നു. എന്നാല്‍ ടേക്ക് വന്നപ്പോള്‍ ഞാന്‍ ഒറ്റ ഞെക്ക് വച്ചു കൊടുത്തു. അദ്ദേഹത്തിന് വേദനിക്കുകയും തിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ഈ സമയം ജോര്‍ജ് വന്ന് വേദനക്കുള്ള സ്പ്രേ അടിച്ചു.

200 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുകേഷ് അടക്കമുള്ള സീനിയര്‍ താരങ്ങളുമുണ്ട് ചുറ്റിനും. സിദ്ധീഖ് സാറിനൊന്നും അനക്കമില്ല. എനിക്ക് ആരേയും ഫേസ് ചെയ്യാന്‍ പറ്റുന്നില്ല.

ഇതിനിടെ ഒരു അസോസിയേറ്റ് വന്നിട്ട് ചേട്ടന്റെ ചീട്ട് കീറിയെന്ന് പറഞ്ഞു. അടുത്ത് വന്നതും എന്റെ തോളില്‍ കയ്യിട്ട് പറഞ്ഞു, എടാ നീ അടിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയെ അല്ല കഥാപാത്രത്തെയാണ് അടിക്കേണ്ടത്. സ്റ്റണ്ടിനകത്ത് ടൈമിംഗ് തെറ്റിയാല്‍ നീയെന്നോ ഞാനെന്നോ ഇല്ല. ടൈമിംഗ് ആണ് പ്രധാനം. ആ സിദ്ധീഖേ തുടങ്ങാം എന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37191/mammoottys-neck-choked-i-trembled-for-the-first-time-that-day-says-the-actor)