---
title: "'എല്ലാ വീട്ടിലും ഒരു അമ്മു വേണോന്നറിയില്ല, എന്റെ ലൈഫിൽ വേണം'; തൻവിയുടെ വ്ലോഗ് വിവാദത്തിൽ സിന്ധു കൃഷ്ണ"
english_title: "Sindhu Krishna in Tanvi's vlog controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371689/Sindhu-Krishna-in-Tanvi's-vlog-controversy"
published_at: "2026-07-10T16:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50d15116326_CVBKK.jpg"
keywords: ["Latest news", "Sindhu Krishna", "Tanvi'", "Controversy", "Ahana"]
---

# 'എല്ലാ വീട്ടിലും ഒരു അമ്മു വേണോന്നറിയില്ല, എന്റെ ലൈഫിൽ വേണം'; തൻവിയുടെ വ്ലോഗ് വിവാദത്തിൽ സിന്ധു കൃഷ്ണ

> **Lead Summary:** **[** നടി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഉൾപ്പെട്ട കുടുംബവിവാദങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ യൂട്യൂബ് വ്ലോഗോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

## Article Content

**[** നടി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഉൾപ്പെട്ട കുടുംബവിവാദങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ യൂട്യൂബ് വ്ലോഗോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ തങ്ങൾക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ലെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും സിന്ധു കൃഷ്ണ പുതിയ വ്ലോഗിൽ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ല. ഇതിനെല്ലാമുള്ള തെളിവുകൾ തന്റെ കൈവശമുള്ള മൊബൈലിലുണ്ട്.

എന്നാൽ അതൊന്നും പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും, തങ്ങളെ വ്യക്തിപരമായി അറിയുന്നവർക്ക് കാര്യങ്ങൾ കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായ പ്രശ്നമല്ല. തന്റെ മാതാപിതാക്കൾക്ക് വേണ്ടി താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കണക്ക് പറയേണ്ട കാര്യമില്ലെന്നും സിന്ധു കൂട്ടിച്ചേർത്തു.

'എല്ലാ വീട്ടിലും അഹാനയെപ്പോലെ (അമ്മു) ഒരു മകൾ വേണോ' എന്ന ചർച്ചകളെക്കുറിച്ചും സിന്ധു പ്രതികരിച്ചു. അത് തങ്ങൾ ഉണ്ടാക്കിയ ഒരു വാചകമല്ല, അമ്മു കുടുംബത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ട് മറ്റുള്ളവർ പറഞ്ഞതാണ്. മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കിലും തന്റെ ജീവിതത്തിൽ അമ്മുവിനെ വേണമെന്നും അവൾ വണ്ടർഫുൾ ഗേൾ ആണെന്നും സിന്ധു പറഞ്ഞു. താൻ എപ്പോഴും മക്കളുടെ കൂടെ മാത്രമായിരിക്കും നിൽക്കുകയെന്നും അവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/371689/Sindhu-Krishna-in-Tanvi's-vlog-controversy)