---
title: "'സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു, എല്ലാവർക്കും നന്ദി'; അപകടത്തിന് ശേഷം ​ഗിന്നസ് പക്രു"
english_title: "Guinness PAKRU' Facebook post goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37137/guinness-pakru-facebook-post-goes-viral"
published_at: "2022-04-11T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62545c2de6464_PAKRU.jpg"
keywords: []
---

# 'സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു, എല്ലാവർക്കും നന്ദി'; അപകടത്തിന് ശേഷം ​ഗിന്നസ് പക്രു

> **Lead Summary:** കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു.

## Article Content

കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു.

മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

**

പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്.

തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

**

**​ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് **

സുഹൃത്തുക്കളെ ..... ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു...

മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും SI ഹുമയൂൺ സർ നും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,, എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു...

### Related Links & Sources
- [Original Story Source](https://moviemax.in/news/37137/guinness-pakru-facebook-post-goes-viral)