---
title: "തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; കാറിന്റെ വില കേട്ട് ഞെട്ടി ആരാധകർ "
english_title: "Now here is the good news of the star going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37126/now-here-is-the-good-news-of-the-star-going-viral-on-social-media"
published_at: "2022-04-11T20:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62544893564ce_lakshmi.jpg"
keywords: []
---

# തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; കാറിന്റെ വില കേട്ട് ഞെട്ടി ആരാധകർ 

> **Lead Summary:** ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര.ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകരുള്ള ഒരു സെലിബ്രിറ്റിയായി താരം മാറിയിരിക്കുകയാണ്.തന്റേതായ അവതാരക മികവ് തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സഹായിച്ചത്.

## Article Content

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര.ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകരുള്ള ഒരു സെലിബ്രിറ്റിയായി താരം മാറിയിരിക്കുകയാണ്.തന്റേതായ അവതാരക മികവ് തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സഹായിച്ചത്.

ഒരുപക്ഷെ ഇന്ന് മലയാളത്തിലുള്ള അവതാരകരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ തന്നെ ഉണ്ടാവും താരം.ഫ്ലോവേർസിസിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക് എന്ന ഗെയിമിംഗ് ഷോ ഇത്രയധികം ആരാധകരുടെ ഹൃദയം കീഴടക്കിയതിൽ താരത്തിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു സന്തോഷ വാർത്ത. തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഈ കഴിഞ്ഞ ദിവസമാണ് താരം തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള 3 സീരീസിലെ 330 ഐ എം സ്‌പോർട് കാറാണ് താരം സ്വന്തമാക്കിയത്.

51 ലക്ഷത്തിൽ അധികം രൂപ യാണ് ഈ ആഡംബര വാഹനത്തിന്റെ വില. എന്തയാലും താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/37126/now-here-is-the-good-news-of-the-star-going-viral-on-social-media)