---
title: "ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു"
english_title: "Shah Rukh Khan's son Aryan Khan is reportedly set to make his directorial debut."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37122/shah-rukh-khans-son-aryan-khan-is-reportedly-set-to-make-his-directorial-debut"
published_at: "2022-04-11T20:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254453284a49_aryan.jpg"
keywords: []
---

# ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു

> **Lead Summary:** ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേയ്‍ക്കെന്ന് റിപ്പോര്‍ട്ട്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. തന്റെ വെബ്‍ സീരീസിന്റെ പരീക്ഷണ ചിത്രീകരണം ഇതിനകം തന്നെ ആര്യൻ ഖാൻ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട് .

## Article Content

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേയ്‍ക്കെന്ന് റിപ്പോര്‍ട്ട്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. തന്റെ വെബ്‍ സീരീസിന്റെ പരീക്ഷണ ചിത്രീകരണം ഇതിനകം തന്നെ ആര്യൻ ഖാൻ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട് .

റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന് വേണ്ടി തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്‍തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്.

ഇവരില്‍ ചിലരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്യൻ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയില്ലെങ്കിലും ഗൂഢാലോചന നടത്തിയെന്ന എൻസിബി വാദത്തിന് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി അറിയിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/37122/shah-rukh-khans-son-aryan-khan-is-reportedly-set-to-make-his-directorial-debut)