---
title: "അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത  പങ്കുവെച്ച് താരം"
english_title: "The actress shared the good news that she is going to be a mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37100/the-actress-shared-the-good-news-that-she-is-going-to-be-a-mother"
published_at: "2022-04-11T19:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625438fa0ef06_actrss.jpg"
keywords: []
---

# അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത  പങ്കുവെച്ച് താരം

> **Lead Summary:** പ്രശസ്ത നടി പ്രണിത സുഭാഷ് അമ്മയാകാൻ ഒരുങ്ങുകയാണ്. തൻറെ ഭർത്താവിൻറെ മുപ്പത്തിനാലാം പിറന്നാളിന് ആണ് താരം ഇക്കാര്യം പങ്കുവെച്ചത്. വളരെ സർപ്രൈസ് ആയിട്ടാണ് ഇക്കാര്യം പ്രണിത പറഞ്ഞത്. ഭർത്താവിൻറെ പിറന്നാൾദിനത്തിൽ തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹര സമ്മാനം കൂടിയാണ് ഇത് എന്ന് പ്രണിത പറയുന്നു.

## Article Content

പ്രശസ്ത നടി പ്രണിത സുഭാഷ് അമ്മയാകാൻ ഒരുങ്ങുകയാണ്. തൻറെ ഭർത്താവിൻറെ മുപ്പത്തിനാലാം പിറന്നാളിന് ആണ് താരം ഇക്കാര്യം പങ്കുവെച്ചത്. വളരെ സർപ്രൈസ് ആയിട്ടാണ് ഇക്കാര്യം പ്രണിത പറഞ്ഞത്. ഭർത്താവിൻറെ പിറന്നാൾദിനത്തിൽ തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹര സമ്മാനം കൂടിയാണ് ഇത് എന്ന് പ്രണിത പറയുന്നു.

ബാംഗ്ലൂർ സ്വദേശിയാണ് പ്രണിതയുടെ ഭർത്താവ്. നിതിൻ രാജു എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഒരു ബിസിനസ് മാൻ ആണ് ഇദ്ദേഹം. കഴിഞ്ഞവർഷം ആയിരുന്നു പ്രണിതയുടെ വിവാഹം നടന്നത്.

കഴിഞ്ഞ വർഷം മെയ് 30 നായിരുന്നു വിവാഹം. കന്നടയിലെ പ്രശസ്ത താരമാണ് നടി. ബാവ എന്ന ചിത്രത്തിലൂടെയാണ് താരം കന്നട സിനിമയിൽ അരങ്ങേറുന്നത്. 2010 ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

പിന്നീട് തമിഴിലും തെലുങ്കിലും താരം സജീവമായി. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ മുൻനിര താരങ്ങളായ സൂര്യ കാർത്തി എന്നിവരുടെ ഒപ്പം എല്ലാം നായികയായി താരം എത്തി. സൂര്യയുടെ മാസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. കാർത്തിയുടെ ശകുനി എന്ന ചിത്രത്തിലും താരം നായികയായി.

ഇതിനിടയിൽ ബോളിവുഡിലും താരം അരങ്ങേറ്റം കുറിക്കുകയുണ്ടായി. ഹംഗാമ ടു എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറിയത്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. എന്തായാലും താരം പങ്കുവെച്ച് പുതിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37100/the-actress-shared-the-good-news-that-she-is-going-to-be-a-mother)