---
title: "ഗര്‍ഭിണിയായ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി യുവകൃഷ്ണ"
english_title: "Yuvakrishna presents surprise gift to pregnant wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37097/yuvakrishna-presents-surprise-gift-to-pregnant-wife"
published_at: "2022-04-11T19:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254357ebc031_mrudula.jpg"
keywords: []
---

# ഗര്‍ഭിണിയായ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി യുവകൃഷ്ണ

> **Lead Summary:** മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയല്‍ രംഗത്ത് സജീവമാണെങ്കിലും പ്രണയ വിവാഹമായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗര്‍ഭവിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരങ്ങള്‍ എത്തുന്നത് പതിവാണ്.

## Article Content

മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയല്‍ രംഗത്ത് സജീവമാണെങ്കിലും പ്രണയ വിവാഹമായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗര്‍ഭവിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരങ്ങള്‍ എത്തുന്നത് പതിവാണ്.

ഇത്തവണ പ്രിയതമയ്ക്ക് ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരം. ഗര്‍ഭിണിയായതിന് ശേഷം അവളുടെ കൂടെയിരിക്കാന്‍ സാധിക്കുന്ന ഒരു സുഹൃത്തിനെയാണ് യുവ സമ്മാനിച്ചത്. എന്നാല്‍ ഉണ്ണിയേട്ടന്റെ ഓസ്‌ട്രേലിയന്‍ ഗേള്‍ഫ്രണ്ട് എന്ന ക്യാപ്ഷനിലാണ് യൂട്യൂബ് ചാനലിലൂടെ നടി വീഡിയോ പോസ്റ്റ് ചെയ്തത്.

പണ്ടൊരു ചിട്ടി ബേബിയെ ഞാന്‍ കുഞ്ഞൂട്ടന് ഗിഫ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു സമ്മാനവുമായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്. ഗര്‍ഭിണി ആയതിനാല്‍ പുള്ളിക്കാരി ഇപ്പോള്‍ വീട്ടിലാണ്. വെറുതെയിരിക്കുമ്പോള്‍ കൂട്ടിനായി എന്റെ ഒരു ഗേള്‍ ഫ്രണ്ടിനെ നല്‍കുകയാണെന്നും പറഞ്ഞാണ് യുവ എത്തിയത്. ഗേള്‍ ഫ്രണ്ടിന്റെ പേര് ഫെനി എന്നാണ്. പുള്ളിക്കാരി ഓസ്ട്രലിയില്‍ നിന്നുമാണ് എത്തിയിരിക്കുന്നതെന്നും ഇന്‍ട്രോയില്‍ യുവ പറയുന്നു. ആ സമ്മാനം ഒളിപ്പിച്ച് വെച്ച് കൊണ്ടാണ് താരം അകത്തേക്ക് പ്രവേശിക്കുന്നത്. 

എന്റെ ഒരു ഫ്രണ്ടിനെ നിന്നെ പരിചയപ്പെടുത്താന്‍ കൊണ്ട് വന്നതാണ്. ഞാന്‍ പറയുന്നത് കേട്ട് നീ ഞെട്ടുകയോ പേടിക്കുകയോ ചെയ്യരുത്. ഈ സമയത്ത് നീ ശാന്തമായി തന്നെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പ് യുവ നല്‍കിയിരുന്നു. എനിക്ക് നീ മാപ്പ് തരണം എന്ന് കൂടി യുവ പറഞ്ഞതോടെ ആരെയെങ്കിലും ഗര്‍ഭിണിയാക്കി വിളിച്ചോണ്ട് വന്നോ ദൈവമേ എന്ന് തമാശരൂപേണ മൃദുല പറയുന്നു. ഒരിക്കലും ഞാന്‍ അത്രക്കാരന്‍ അല്ലെന്നും നീ പേടിക്കരുതെന്നും നടന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. 

ഏകദേശം നാല് വര്‍ഷം മുന്‍പ് ഞാന്‍ മാജിക് പ്ലാനെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവിടെ ഷോ കാണാന്‍ വന്ന ഓസ്ട്രേലിയക്കാരിയാണ്. അവളുടെ പേര് ഫെനി. അതിന് ശേഷം പുള്ളിക്കാരി ഇന്‍സ്റ്റാഗ്രാമിലൂടെ എന്റെ സുഹൃത്തായി. അവള്‍ക്ക് എന്നോട് വണ്‍സൈഡ് ലവ് ഉണ്ടായിരുന്നു.

ഒരു ഇന്റര്‍നാഷണല്‍ ഫ്രണ്ട് ഇരിക്കട്ടേ എന്ന് കരുതി താനും സംസാരിക്കാറുണ്ടായിരുന്നു എന്നും യുവ സൂചിപ്പിച്ചു. മലയാളം അറിയുമോന്ന് മൃദുല തിരിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കുറച്ച് മാത്രമേ അറിയുകയുളളു. പുള്ളിക്കാരി താഴെ നില്‍ക്കുകയാണെന്നും നിന്നോട് പറഞ്ഞതിന് ശേഷം ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്നാണ് കരുതിയതെന്നും യുവ പറഞ്ഞിരുന്നു. 

അതേ സമയം താടിയും മുടിയും ഷേപ്പ് ചെയ്ത് വരാമെന്ന് പറഞ്ഞ് പോയ ആളാണ് ഇപ്പോള്‍ പഴയ കാമുകിയേയും വിളിച്ചോണ്ട് വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. എന്തായാലും വീട്ടിലേക്ക് വിളിക്കാന്‍ നടി ആവശ്യപ്പെട്ടു.

പക്ഷേ പെട്ടെന്ന് ഇണങ്ങുന്ന കോക്ടെയില്‍ ഇനത്തില്‍പെട്ട പക്ഷിയെ ആണ് യുവ മൃദുലയ്ക്ക് സമ്മാനമായി കൊടുത്തത്. ഇതാണോ ഫെനി എന്ന് പറഞ്ഞ് മൃദുല ഞെട്ടിയിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് അതിന് ഭക്ഷണം കൊടുക്കുകയും പരിശീലിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും വീഡിയോയിലൂടെ കാണിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/37097/yuvakrishna-presents-surprise-gift-to-pregnant-wife)