---
title: "11 വര്‍ഷത്തിന് ശേഷം വിജയ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, സംഭവിച്ചത് തുറന്നുപറഞ്ഞ് താരം"
english_title: "After 11 years, Vijay reveals what happened in front of the media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37093/after-11-years-vijay-reveals-what-happened-in-front-of-the-media"
published_at: "2022-04-11T19:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625432acf2f10_vijay.jpg"
keywords: []
---

# 11 വര്‍ഷത്തിന് ശേഷം വിജയ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, സംഭവിച്ചത് തുറന്നുപറഞ്ഞ് താരം

> **Lead Summary:** ഒരു ദശാബ്ദത്തിലേറെയായി താന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ് താരം ദളപതി വിജയ്. ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നതിനിടയില്‍, സണ്‍ ടിവിക്കാണ് വിജയ് തന്റെ അപൂര്‍വ അഭിമുഖം നല്‍കിയത്.

## Article Content

ഒരു ദശാബ്ദത്തിലേറെയായി താന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ് താരം ദളപതി വിജയ്. ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നതിനിടയില്‍, സണ്‍ ടിവിക്കാണ് വിജയ് തന്റെ അപൂര്‍വ അഭിമുഖം നല്‍കിയത്.

പത്തു പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച കാര്യങ്ങളാണ് പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പറഞ്ഞ കാര്യങ്ങള്‍ അവര്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചുവെന്ന് വിജയ് പറയുന്നു. ആ ഇടവേള 10 വര്‍ഷത്തിലധികം നീണ്ടു പോയി.

അഭിമുഖങ്ങള്‍ നല്‍കാന്‍ സമയമില്ലാത്തതുകൊണ്ടായിരുന്നില്ല അത്തരത്തിലൊരു ഇടവേള എടുത്തത്. പറയുന്നത് കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുമോ എന്ന് ഉറപ്പില്ല. അന്ന് നല്‍കിയ അഭിമുഖം വായിച്ചാല്‍ തോന്നും, ഞാന്‍ വലിയ അഹങ്കാരിയാണെന്ന്.

എന്നെ അടുത്തറിയാവുന്നവര്‍ പോലും അതു വായിച്ച് സംശയിച്ചു. ഒടുവില്‍ ഞാന്‍ ഉദ്ദേശിച്ചത് അതല്ലെന്ന് അഭിമുഖം എടുത്തയാളെ വിളിച്ച് ബോധ്യപ്പെടുത്തേണ്ടി വന്നു. എല്ലായ്‌പ്പോഴും ഇതു നടക്കില്ലല്ലോ. അതിനുശേഷം ഓഡിയോ ലോഞ്ചിലാണ് എനിക്കു പറയാനുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്, വിജയ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/37093/after-11-years-vijay-reveals-what-happened-in-front-of-the-media)