---
title: "ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു"
english_title: "Actor Guinness Pakru's car crashes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37075/actor-guinness-pakrus-car-crashes"
published_at: "2022-04-11T17:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254174e44e95_ginnas pakru.jpg"
keywords: []
---

# ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:** നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

## Article Content

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു.

മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് മടങ്ങി. ആർക്കും പരുക്കുകളൊന്നുമില്ലെന്നും താൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകർ തന്നെ ഏർപ്പാടാക്കിയ വണ്ടിയിൽ തിരിച്ചു വീട്ടിലേയ്ക്ക് പോകുകയാണെന്നും ഗിന്നസ് പക്രു പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37075/actor-guinness-pakrus-car-crashes)