---
title: "അച്ഛന്‍ എന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു; വിനീത് ശ്രീനിവാസന്‍"
english_title: "The words of the interview given by Vineet are now viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37064/the-words-of-the-interview-given-by-vineet-are-now-viral"
published_at: "2022-04-11T16:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254096f0c088_vineeth.jpg"
keywords: []
---

# അച്ഛന്‍ എന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു; വിനീത് ശ്രീനിവാസന്‍

> **Lead Summary:** 2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് വിനീത് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍. അച്ഛന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു.

## Article Content

2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് വിനീത് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍. അച്ഛന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു.

അച്ഛനും പൊക്കമില്ലാത്തതു കൊണ്ടല്ലേ തനിക്ക് പൊക്കമില്ലാതെ പോയതെന്ന് പറയുമായിരുന്നു. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ ചിന്ത പോയി. പിന്നെ താന്‍ തന്റെ പൊക്കത്തെ സ്നേഹിച്ചു തുടങ്ങി എന്നാണ് വിനീത് പറഞ്ഞത്. അതേസമയം, മദ്യപാനവും സിഗരറ്റ് വലിയുമില്ലെന്നും വിനീത് പറയുന്നു.

സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോള്‍ ഒരു ഗ്ലാസ് ജ്യൂസില്‍ താന്‍ സംതൃപ്തനാണ്. സിഗരറ്റ് വലിയും മദ്യപാനവും തീരെയില്ല, ഇതുവരെ ഉപയോഗിച്ചിട്ടില്ല. തന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയില്‍ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ആബ്സന്റ് മൈന്‍ഡഡ് ആകും.

ഒരു കാര്യം മനസിലായി വരണമെങ്കില്‍ ഇത്തിരി വൈകും. സെറ്റില്‍ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. വിനീതിനേയും വിനു മോഹനേയും നായകനായി ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ അന്ന് മികച്ച പ്രതികരണം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37064/the-words-of-the-interview-given-by-vineet-are-now-viral)