---
title: "പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് പോസ്റ്റിട്ടു, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു; അഖിൽ മാരാർ"
english_title: "Akhil Marar's Facebook account locked again after posting that he will give houses to the poor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370226/Akhil-Marar's-Facebook-account-locked-again-after-posting-that-he-will-give-houses-to-the-poor"
published_at: "2026-07-03T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479ec63e663_DFRGDHB.jpg"
keywords: ["Akhil Marar'", "Facebook account", "account locked"]
---

# പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് പോസ്റ്റിട്ടു, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു; അഖിൽ മാരാർ

> **Lead Summary:** കൊച്ചി: **[**തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചതായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. തൃക്കാക്കരയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റാണ് അക്കൗണ്ട് പൂട്ടിക്കാൻ കാരണമായതെന്ന് അഖിൽ പറഞ്ഞു. സംഭവത്തിൽ സൈബർ പൊലീസിനെതിരെ രൂക്ഷവിമർശനവുമായാണ് അഖിൽ രംഗത്തെത്തിയിരിക്കുന്നത്.

## Article Content

കൊച്ചി: **[**തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചതായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. തൃക്കാക്കരയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റാണ് അക്കൗണ്ട് പൂട്ടിക്കാൻ കാരണമായതെന്ന് അഖിൽ പറഞ്ഞു. സംഭവത്തിൽ സൈബർ പൊലീസിനെതിരെ രൂക്ഷവിമർശനവുമായാണ് അഖിൽ രംഗത്തെത്തിയിരിക്കുന്നത്.

ഈ പേജ് നിലനിൽക്കരുതെന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും, പാവങ്ങൾക്ക് വീട് വെച്ചുനൽകുന്നത് ജനങ്ങൾ അറിയുന്നതിലാണോ ഭയമെന്നും അഖിൽ ചോദിച്ചു. ജനങ്ങൾ ഇതറിഞ്ഞാൽ നാളിതുവരെ അവിടെ ഭരിച്ചവരെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്ന പേടിയാണോ ഇതിന് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

> "ഒരിക്കൽക്കൂടി സൈബർ പോലീസ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരിക്കുന്നു. കാരണം പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കും എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആരെയെങ്കിലും സഹായിക്കുന്നത് മഹാ അപരാധമാണെന്ന് ഞാൻ തിരിച്ചറിയുന്നു," എന്ന് കുറിച്ചുകൊണ്ടാണ് അഖിൽ മാരാർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370226/Akhil-Marar's-Facebook-account-locked-again-after-posting-that-he-will-give-houses-to-the-poor)