---
title: "വിജയിയുടെ 'ബീസ്റ്റ്' പുത്തന്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്"
english_title: "vijays 'Beast' new video super hit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37021/vijays-beast-new-video-super-hit"
published_at: "2022-04-11T13:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253e5cd010af_vijay.jpg"
keywords: []
---

# വിജയിയുടെ 'ബീസ്റ്റ്' പുത്തന്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്

> **Lead Summary:** ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രില്‍ പതിമൂന്നിന് ആഗോള റിലീസാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ് ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ചു ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് സണ്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

## Article Content

ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രില്‍ പതിമൂന്നിന് ആഗോള റിലീസാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ് ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ചു ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് സണ്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

അതിലെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദളപതി വിജയ്യുടെ ഒരു കിടിലന്‍ സംഘട്ടന രംഗമാണ് ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയാം.

ഇതുകൂടി കണ്ടതോടെ ദളപതി വിജയ് ആരാധകര്‍ ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ പുറത്തു വരികയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

അറബിക് കുത്ത്, ജോളിയാ ജിംഖാന, ബീസ്റ്റ് മോഡ് എന്ന തീം സോങ് എന്നിവയാണ് പുറത്തു വന്നത്. ഇതില്‍ അറബിക് കുത്ത് എന്ന ഗാനം ലോകം മുഴുവനും ട്രെന്‍ഡിങ് ആയി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്.

പൂജ ഹെഗ്ഡെയാണ് ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തില്‍ സെല്‍വ രാഘവന്‍, പുകഴ്, യോഗി ബാബു, അങ്കുര്‍ വികല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉണ്ട്. ആര്‍ നിര്‍മ്മല്‍ എഡിറ്റിംഗ് നിര്‍വഹിച്ച ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37021/vijays-beast-new-video-super-hit)