---
title: "കുഞ്ഞുവാവ വരെ മമ്മൂക്ക ഫാൻ ആണ്, വൈറലായി നടി  പങ്കുവെച്ച വീഡിയോ"
english_title: "Mammootty is a fan till Kunjuva! Video shared virally by actress Mia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36943/mammootty-is-a-fan-till-kunjuva-video-shared-virally-by-actress-mia"
published_at: "2022-04-11T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62539098f03b9_miya.jpg"
keywords: []
---

# കുഞ്ഞുവാവ വരെ മമ്മൂക്ക ഫാൻ ആണ്, വൈറലായി നടി  പങ്കുവെച്ച വീഡിയോ

> **Lead Summary:** മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. നിരവധി ചിത്രങ്ങളിൽ മീയ നായികയായി എത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ജൂലൈയിലാണ് മിയയ്ക്ക് മകൻ ജനിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടാണ് എല്ലാവരും ഈ വാർത്ത അറിയുന്നത്. ഗർഭിണിയാണെന്ന വിവരം താരം പുറത്ത് വിട്ടിരുന്നില്ല.

## Article Content

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. നിരവധി ചിത്രങ്ങളിൽ മീയ നായികയായി എത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ജൂലൈയിലാണ് മിയയ്ക്ക് മകൻ ജനിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടാണ് എല്ലാവരും ഈ വാർത്ത അറിയുന്നത്. ഗർഭിണിയാണെന്ന വിവരം താരം പുറത്ത് വിട്ടിരുന്നില്ല.

കുഞ്ഞ് ജനിച്ചതിനുശേഷം കുറച്ചുകഴിഞ്ഞ് ആണ് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം വിവരം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം.

തമിഴിലും മലയാളത്തിലും താരം അഭിനയിക്കുന്ന ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. ഇടയ്ക്കൊക്കെ പുതിയ ചില ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

ഒരു കുഞ്ഞു മമ്മൂക്ക ഫാനിനെ പരിചയപ്പെടുത്തുകയാണ് താരം. ഭീഷ്മപർവ്വം സിനിമയിലെ ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശം കൊള്ളുന്ന മകൻറെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

ഇതിനു മുൻപ് മകനെ പാട്ടുപാടി കൊടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.2020 ലായിരുന്നു മീയയുടെ വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ ഭർത്താവ്. ലോക് ഡൗൺ കാലത്ത് ആയിരുന്നു വിവാഹം നടന്നത്. നിരവധി പേരാണ് ആണ് പ്രസവം സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കാതിരുന്നതിൽ മീയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36943/mammootty-is-a-fan-till-kunjuva-video-shared-virally-by-actress-mia)