---
title: "വിവാഹം നടത്താന്‍ പണമില്ല; വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ കുറിപ്പ്"
english_title: "Actress Sunny Leone congratulates her husband Daniel Webber on her wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36912/actress-sunny-leone-congratulates-her-husband-daniel-webber-on-her-wedding-anniversary"
published_at: "2022-04-10T20:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252f01ee76f8_sunny.jpg"
keywords: []
---

# വിവാഹം നടത്താന്‍ പണമില്ല; വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ കുറിപ്പ്

> **Lead Summary:** വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ആശംസകളുമായി നടി സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസമാണ് നടി പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

## Article Content

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ആശംസകളുമായി നടി സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസമാണ് നടി പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘പതിനൊന്ന് വര്‍ഷം മുമ്പുള്ള ഇതേ ദിനത്തിലായിരുന്നു എന്റെ വിവാഹം. ആ സമയം ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. അന്‍പതില്‍ കുറവ് അതിഥികളേ ഉണ്ടായിരുന്നുള്ളൂ.

റിസപ്ഷന്‍ നടത്താനുള്ള പൈസയ്ക്കായി അതിഥികള്‍ കൊണ്ടുവന്ന കവറുകള്‍ പൊളിക്കേണ്ടിവന്നു. പൂക്കളൊന്നും നേരെ ചൊവ്വേ അലങ്കരിച്ചില്ല. മദ്യലഹരിയില്‍ ചിലര്‍ അസഭ്യം പറഞ്ഞു. വിവാഹ കേക്കും വളരെ മോശമായിരുന്നു.

ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഞങ്ങള്‍ എവിടെയെത്തിയെന്നുള്ളതിന്റെ. നിങ്ങളുടെ സ്നേഹം കൂടാതെ എനിക്ക് ഇതൊന്നും സാദ്ധ്യമല്ല. എനിക്ക് നമ്മുടെ വിവാഹ കഥ വളരെ ഇഷ്ടമാണ്.

ഇത് ‘നമ്മുടെ യാത്രയാണ്’, ഹാപ്പി ആനിവേഴ്‌സറി പ്രിയപ്പെട്ടവനേ…’ സണ്ണി ലിയോണ്‍ കുറിച്ചു. 2011ലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36912/actress-sunny-leone-congratulates-her-husband-daniel-webber-on-her-wedding-anniversary)