---
title: "കിടിലൻ ഫോട്ടോ ഷൂട്ട്  ചിത്രങ്ങളുമായി മോഡൽ ഗൗരി സിജി; വൈറലായി ചിത്രങ്ങൾ    "
english_title: "The Vishu photoshoot pictures of the star have gone viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36907/the-vishu-photoshoot-pictures-of-the-star-have-gone-viral"
published_at: "2022-04-10T19:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252e82bc0719_viral.jpg"
keywords: []
---

# കിടിലൻ ഫോട്ടോ ഷൂട്ട്  ചിത്രങ്ങളുമായി മോഡൽ ഗൗരി സിജി; വൈറലായി ചിത്രങ്ങൾ    

> **Lead Summary:** കണി കൊന്ന കൊണ്ട് വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് മോഡലും നടിയുമായ ഗൗരി സിജി മാത്യുസ്. വിഷുകാലത്ത് കണികൊന്ന കൊണ്ട് ഗ്ലാമർ ലുക്കിൽ ഒരു ഫോട്ടോഷൂട്ട്.

## Article Content

കണി കൊന്ന കൊണ്ട് വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് മോഡലും നടിയുമായ ഗൗരി സിജി മാത്യുസ്. വിഷുകാലത്ത് കണികൊന്ന കൊണ്ട് ഗ്ലാമർ ലുക്കിൽ ഒരു ഫോട്ടോഷൂട്ട്.

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മോഡൽ ഗൗരി സിജി മാത്യു. ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും താരം നേരിട്ടുണ്ട്.

എന്തായാലും താരത്തിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. പ്രശക്ത സെലിബ്രെറ്റി ഫോട്ടോഗ്രാഫറായ സുമേഷാണ് ചിത്രങ്ങൾ കാമറയിൽ പകർത്തിയിരുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

ചിത്രത്തിന് നേരെ ചെറിയ രീതിയിൽ വിമർശനവും ഉയർന്നു വരുന്നുണ്ട്. കണിവെക്കാൻ ഉപയോഗിക്കുന്ന കണികൊന്നയെ അപമാനിക്കുന്നത് എന്തിനാണ് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്.

വിമർശനങ്ങളെ എല്ലാം തന്റേടത്തോടെ നേരിട്ട് മോഡലിങ് രംഗത്ത് മിന്നി തിളങ്ങി നിൽക്കുകയാണ് ഗൗരി സിജി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/36907/the-vishu-photoshoot-pictures-of-the-star-have-gone-viral)