---
title: "നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു"
english_title: "Nazlan's 'Mollywood Times' now on OTT; Streaming date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368855/Nazlan's-'Mollywood-Times'-now-on-OTT-Streaming-date-announced-new"
published_at: "2026-06-27T17:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb87a0b9c1_rtrdf.jpg"
keywords: ["Latest news", "Nazlan", "OTT", "Mollywood Times", "Streaming date"]
---

# നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

> **Lead Summary:** **[ **അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലൻ നായകനായ ‘മോളിവുഡ് ടൈംസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽസ്ട്രീമിംഗ് ആരംഭിക്കും.

## Article Content

**[ **അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലൻ നായകനായ ‘മോളിവുഡ് ടൈംസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽസ്ട്രീമിംഗ് ആരംഭിക്കും.

 മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകണമെന്ന സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും അംഗീകാരത്തിനായുള്ള പോരാട്ടങ്ങളുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്.

 നസ്‌ലനൊപ്പം ഷറഫ് യു ദീൻ, വിനീത് ശ്രീനിവാസൻ, സംഗീത് പ്രതാപ്, ഗോപിക രമേഷ്, ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ബേസിൽ ജോസഫും ആർഷ ചാന്ദിനി ബൈജുവും അതിഥി വേഷങ്ങളിലുമുണ്ട്.  സൂപ്പർ ഹിറ്റ് ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’നു ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ‘സക്സസ് ട്രൈലജി’യിലെ രണ്ടാമത്തെ ചിത്രമാണിത്.

**[
](http://( https://moviemax.in/ ))**

### Related Links & Sources
- [Original Story Source](https://moviemax.in/news/368855/Nazlan's-'Mollywood-Times'-now-on-OTT-Streaming-date-announced-new)