---
title: "നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്; രാജീവ്"
english_title: "Now a post shared by Athira's husband Rajeev is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36854/now-a-post-shared-by-athiras-husband-rajeev-is-going-viral"
published_at: "2022-04-10T14:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625298b00f1f3_athira.jpg"
keywords: []
---

# നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്; രാജീവ്

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു നടി ആതിര മാധവ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആതിര പ്രസവിച്ച കാര്യം ആദ്യം തന്നെ പുറത്തുവിട്ടത് നടി അമൃത നായര്‍ ആയിരുന്നു. ആതിരയുടെ അടുത്ത സുഹൃത്താണ് അമൃത. അതേസമയം ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനുശേഷം ഉള്ള വീഡിയോയും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു നടി ആതിര മാധവ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആതിര പ്രസവിച്ച കാര്യം ആദ്യം തന്നെ പുറത്തുവിട്ടത് നടി അമൃത നായര്‍ ആയിരുന്നു. ആതിരയുടെ അടുത്ത സുഹൃത്താണ് അമൃത. അതേസമയം ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനുശേഷം ഉള്ള വീഡിയോയും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ആതിരയുടെ ഭര്‍ത്താവ് രാജീവ് പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്. ആതിരയും കുഞ്ഞും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് രാജീവ് ഇപ്പോള്‍. ഫോട്ടോ തന്നെ പറയും എല്ലാം. നീ വല്ലാത്തൊരത്ഭുതമാണ്, നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്.

ഐ ലവ് യൂ വിത് ഔര്‍ ലവ്ലി ബേബി എന്നുമായിരുന്നു രാജീവ് കുറിച്ചത്. ആതിരയെ ടാഗ് ചെയ്തായിരുന്നു രാജീവ് കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. നീയില്ലെങ്കില്‍ ഇതൊന്നും സാധ്യമാവില്ലായിരുന്നു.

നിന്നോട് ഒരുപാട് സ്നേഹം. കുഞ്ഞിനൊപ്പം നമ്മുടെ ജീവിതം ആഘോഷിക്കാനായി കാത്തിരിക്കുന്നു, ഐ ലവ് യൂ എന്നായിരുന്നു രാജീവിന്റെ പോസ്റ്റിന് ആതിരയുടെ കമന്റ്.

അതേസമയം കുടുംബ വിളക്കില്‍ ഡോക്ടര്‍ അനന്യയായി എത്തിയതോടെയാണ് ആതിര മാധവിനെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. പെട്ടെന്ന് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ആതിരക്ക് സാധിച്ചു. പകരക്കാരിയായാണ് ആതിര കുടുംബവിളക്കിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36854/now-a-post-shared-by-athiras-husband-rajeev-is-going-viral)