---
title: "ആ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്; തുറന്ന് പറഞ്ഞ്  സുചിത്ര"
english_title: "That is why the marriage was called off; Suchitra openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36816/that-is-why-the-marriage-was-called-off-suchitra-openly-said"
published_at: "2022-04-10T11:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62526e57c0277_suchithra.jpg"
keywords: []
---

# ആ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്; തുറന്ന് പറഞ്ഞ്  സുചിത്ര

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുചിത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വാനമ്പാടി എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരു സുചിത്ര ആയിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുചിത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വാനമ്പാടി എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരു സുചിത്ര ആയിരുന്നു.

ഒരു നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത് എങ്കിലും പ്രേക്ഷകർ ഇരുകയ്യും നീട്ടി ആയിരുന്നു ഈ കഥാപാത്രത്തെ സ്വീകരിച്ചത്. അത്രത്തോളം കിടിലൻ പ്രകടനമായിരുന്നു സുചിത്ര ഈ കഥാപാത്രത്തിന് വേണ്ടി കാഴ്ചവച്ചത്. ഇതുകൂടാതെ നിരവധി പരിപാടികളുടെ അവതാരിക ആയിട്ടും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ബിഗ് ബോസ് പരിപാടിയിൽ മത്സരിക്കുകയാണ് താരം. പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാൾ കൂടിയാണ് സുചിത്ര. ഈ വർഷത്തെ ബിഗ് ബോസ് വിന്നർ ആകുവാൻ വരെ സാധ്യതയുള്ള പ്രകടനമാണ് സുചിത്ര കാഴ്ചവയ്ക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ തന്നെ പ്രണയ കഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് സുചിത്ര. മുൻ പ്രണയം ഉണ്ടായിട്ടുണ്ട് എന്നും എന്നാലും ഇത് വളരെ സ്പെഷ്യൽ ആയിരുന്നു എന്നും ആണ് താരം പറയുന്നത്. പ്രണയം തരുവാൻ ഉണ്ടായിരുന്ന കാരണവും താരം പറയുന്നു.

ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു ഇദ്ദേഹവുമായി ഇഷ്ടത്തിൽ ആവുന്നത്. ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു അദ്ദേഹം മെസ്സേജ് ചെയ്യുകയായിരുന്നു. ആദ്യം തമാശയായിട്ടാണ് എടുത്തത് എന്നും എന്നാൽ പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു എന്നും താരം പറയുന്നു. എങ്കിലും ഇവരുടെ ജാതകങ്ങൾ തമ്മിൽ ചെയ്യില്ലായിരുന്നു. അങ്ങനെ ഈ വ്യക്തി ഒരു ജ്യോത്സ്യനെ കണ്ടു ഇവരുടെ ജാതകങ്ങൾ ചേരുന്ന രീതിയിൽ ആക്കി മാറ്റി.

എന്നാൽ കല്യാണം വരെ എത്തിയ ബന്ധം എങ്ങനെ ഒഴിഞ്ഞുപോയി എന്ന കഥയും താരം പറയുന്നു. വല്ലാത്ത സംശയമായിരുന്നു പുള്ളിക്ക്. സീരിയൽ മേഖലയിൽ തുടരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അഭിനയം നിർത്തണം എന്ന അഭിപ്രായക്കാരനായിരുന്നു.

ആരെയെങ്കിലും ഫോൺ വിളിച്ചാൽ അതിൻറെ സ്ക്രീൻഷോട്ട് എടുത്ത് അയച്ചു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഇങ്ങനെ ആയിരുന്നു അവസ്ഥ എന്നതുകൊണ്ട് ഇത് അധികം മുന്നോട്ട് പോകില്ല എന്നു തോന്നി. അങ്ങനെയാണ് പിരിയുവാൻ തീരുമാനിച്ചത് – സുചിത്ര പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36816/that-is-why-the-marriage-was-called-off-suchitra-openly-said)