---
title: "സത്യന്‍ അന്തിക്കാടിന് വിഷുക്കോടിയുമായി സുരേഷ് ഗോപി"
english_title: "Suresh Gopi with Vishukodi for Sathyan Anthikkad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36767/suresh-gopi-with-vishukodi-for-sathyan-anthikkad"
published_at: "2022-04-09T22:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251c05ba945c_suresh.jpg"
keywords: []
---

# സത്യന്‍ അന്തിക്കാടിന് വിഷുക്കോടിയുമായി സുരേഷ് ഗോപി

> **Lead Summary:** സത്യന്‍ അന്തിക്കാടിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. വിഷുക്കോടി നല്‍കിയ ശേഷം സത്യന്‍ അന്തിക്കാടിന്റെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങിയാണ് താരം മടങ്ങിയത്.

## Article Content

സത്യന്‍ അന്തിക്കാടിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. വിഷുക്കോടി നല്‍കിയ ശേഷം സത്യന്‍ അന്തിക്കാടിന്റെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങിയാണ് താരം മടങ്ങിയത്.

നീല ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇരുവരുടെയും വേഷം. ടീം സുരേഷ് ഗോപി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരു സുരേഷ് ഗോപി ചിത്രം ഉടനുണ്ടാകുമെന്നാണ് പലരും കമന്റുകളില്‍ കുറിച്ചിരിക്കുന്നത്.

രാജ്യസഭയിലെ കാലാവധി അവസാനിച്ചത് പിന്നാലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുകയാണ്.

ഇത്തവണ തൃശൂര്‍ പൂരത്തിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇടപെട്ടാണ് പതിവ് പോലെ പൂരം നടത്താനുള്ള ഉത്തരവ് വാങ്ങിയെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36767/suresh-gopi-with-vishukodi-for-sathyan-anthikkad)