---
title: "മീ ടു എന്താ പലഹാരമാണോ, വിനായകന്‍ വിവാദത്തില്‍ നിലപാട് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ"
english_title: "Isn't it good that there is attraction between a man and a woman? Shine Tom Chacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36729/isnt-it-good-that-there-is-attraction-between-a-man-and-a-woman-shine-tom-chacko"
published_at: "2022-04-09T19:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62518d86b840e_shyam.jpg"
keywords: []
---

# മീ ടു എന്താ പലഹാരമാണോ, വിനായകന്‍ വിവാദത്തില്‍ നിലപാട് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

> **Lead Summary:** മീ ടൂ മൂവ്മെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഈയിടെയായി മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി.

## Article Content

മീ ടൂ മൂവ്മെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഈയിടെയായി മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി.

ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.

പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷന്‍ ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍ ചോദിക്കുന്നത് നല്ലതാണോ, ആ രീതിയിലുള്ള പരാമര്‍ശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിന് കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷമൊക്കെയാണ് ചോദിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/36729/isnt-it-good-that-there-is-attraction-between-a-man-and-a-woman-shine-tom-chacko)