---
title: "ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും സുപ്രിയയെ വിമര്‍ശിച്ചും മലയാളികള്‍"
english_title: "Malayalees apologize on Sreenidhi Shetty's page and criticize Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36709/malayalees-apologize-on-sreenidhi-shettys-page-and-criticize-supriya"
published_at: "2022-04-09T16:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516de8964f8_sreenidhi.jpg"
keywords: []
---

# ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും സുപ്രിയയെ വിമര്‍ശിച്ചും മലയാളികള്‍

> **Lead Summary:** കെജിഎഫ് സിനിമയുടെ പ്രമോഷന്‍ വേദിയില്‍ നായിക ശ്രീനിധി ഷെട്ടിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ അവഗണിച്ചെന്ന ആരോപണം ഉയരുന്നതിനിടയില്‍ നടിക്ക് പിന്തുണയുമായി മലയാളിപ്രേക്ഷകര്‍. ഇത്തരമൊരു സംഭവമുണ്ടാവാന്‍ പാടില്ലായിരുന്നു എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

## Article Content

കെജിഎഫ് സിനിമയുടെ പ്രമോഷന്‍ വേദിയില്‍ നായിക ശ്രീനിധി ഷെട്ടിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ അവഗണിച്ചെന്ന ആരോപണം ഉയരുന്നതിനിടയില്‍ നടിക്ക് പിന്തുണയുമായി മലയാളിപ്രേക്ഷകര്‍. ഇത്തരമൊരു സംഭവമുണ്ടാവാന്‍ പാടില്ലായിരുന്നു എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ശ്രീനിധിയുടെ ഫേസ്ബുക്ക് പേജില്‍ നിരവധിപ്പേര്‍ മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്. ഇന്നലെ കൊച്ചിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടയിലാണ് സംഭവം.

വേദിയില്‍ എത്തിയ സുപ്രിയ മേനോന്‍ നായകന്‍ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി. തൊട്ടപ്പുറമുണ്ടായിരുന്ന ശ്രീനിധിയെ സുപ്രിയ ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു.

‘സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രിനിതിയെ അവര്‍ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയില്‍ എത്തിയ ശങ്കര്‍ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന’ എന്നിങ്ങനെ പോകുന്നു വിഷയത്തിലെ പ്രതികരണങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/36709/malayalees-apologize-on-sreenidhi-shettys-page-and-criticize-supriya)