---
title: "'ഇത് ചീപ്പ് ഷോ': സുപ്രിയക്ക് എതിരെ രൂക്ഷവിമര്‍ശനം"
english_title: "'This is a cheap show': Criticism of Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36649/this-is-a-cheap-show-criticism-of-supriya"
published_at: "2022-04-09T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62512b2c96837_supriya.jpg"
keywords: []
---

# 'ഇത് ചീപ്പ് ഷോ': സുപ്രിയക്ക് എതിരെ രൂക്ഷവിമര്‍ശനം

> **Lead Summary:** കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മാതാവ് സുപ്രിയ മേനോന് നേരെ രൂക്ഷ വിമര്‍ശനം.

## Article Content

കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മാതാവ് സുപ്രിയ മേനോന് നേരെ രൂക്ഷ വിമര്‍ശനം.

യാഷ്, ശ്രീനിധി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്ത പത്ര സമ്മേളനത്തില്‍ പൃഥ്വിരാജിന് പകരമെത്തിയത് സുപ്രിയയാണ്. വേദിയില്‍ വെച്ച് നടി ശ്രീനിധിയോട് സുപ്രിയ കാണിച്ച അവഗണനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

ചെയ്തത് വളരെ മോശമായി പോയെന്ന് ആരാധകര്‍ നിരീക്ഷിക്കുന്നു. സുപ്രിയയെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റില്‍ പോയിരിക്കുകയായിരുന്നു.

തന്നെ സുപ്രിയ മൈന്‍ഡ് ചെയ്യാതെ വന്നപ്പോള്‍, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36649/this-is-a-cheap-show-criticism-of-supriya)