---
title: "രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ട്രെയിലര്‍ പുറത്തുവിട്ടു"
english_title: "Ramesh Pisharody's trailer 'No Way' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36621/ramesh-pisharodys-trailer-no-way-has-been-released"
published_at: "2022-04-09T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625112f08b21d_pisharadi.jpg"
keywords: []
---

# രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ട്രെയിലര്‍ പുറത്തുവിട്ടു

> **Lead Summary:** രമേഷ് പിഷാരടി നായകനാകുന്ന ചിത്രമാണ് 'നോ വേ ഔട്ട്'. നിധിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 'നോ വേ ഔട്ട്' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു .

## Article Content

രമേഷ് പിഷാരടി നായകനാകുന്ന ചിത്രമാണ് 'നോ വേ ഔട്ട്'. നിധിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 'നോ വേ ഔട്ട്' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു .

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'നോ വേ ഔട്ട്' ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം വർഗീസ് ഡേവിഡ്. ഒരു കുരുക്കില്‍ നിന്ന് പുറത്തുകടക്കാൻ രമേഷ് പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനം 'നോ വേ ഔട്ടി'ല്‍ കാണാമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

റിമോഷ് എം എസ് ആണ് നിര്‍മ്മാണം. റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

സംഗീതം കെ ആർ രാഹുൽ. കലാസംവിധാനം ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. വാർത്താ പ്രചരണം എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36621/ramesh-pisharodys-trailer-no-way-has-been-released)