---
title: "'കുറി'യിൽ 'ബെറ്റ്സി'യായി സുരഭി; വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പോസ്റ്റർ"
english_title: "Surabhi as 'Betsy' in 'Kuri'; Poster of Vishnu Unnikrishnan movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36582/surabhi-as-betsy-in-kuri-poster-of-vishnu-unnikrishnan-movie"
published_at: "2022-04-08T23:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250776548363_surabhi.jpg"
keywords: []
---

# 'കുറി'യിൽ 'ബെറ്റ്സി'യായി സുരഭി; വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പോസ്റ്റർ

> **Lead Summary:** വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്. കറി കത്തിയുമായി നിൽക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററിൽ.

## Article Content

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്. കറി കത്തിയുമായി നിൽക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററിൽ.

ബെറ്റ്സി എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച കുറിയിൽ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്.

പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36582/surabhi-as-betsy-in-kuri-poster-of-vishnu-unnikrishnan-movie)