---
title: "'ഇനി എന്റെ അഭിനയം റിവ്യൂ ചെയ്യരുത്' നിങ്ങളുടേത് ഗൂഢലക്ഷ്യം; ഫിലിം കംപാനിയനെതിരെ നടി"
english_title: "'Do not review my performance anymore' is your secret goal; Actress against Film Companion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36576/do-not-review-my-performance-anymore-is-your-secret-goal-actress-against-film-companion"
published_at: "2022-04-08T23:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62507353cffa7_yami.jpg"
keywords: []
---

# 'ഇനി എന്റെ അഭിനയം റിവ്യൂ ചെയ്യരുത്' നിങ്ങളുടേത് ഗൂഢലക്ഷ്യം; ഫിലിം കംപാനിയനെതിരെ നടി

> **Lead Summary:** തന്റെ പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധമറിയിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം. അഭിനേത്രിയെന്ന നിലയില്‍ തന്റെ ഉയര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്റെ ഭാഗത്ത് നിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്.

## Article Content

തന്റെ പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധമറിയിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം. അഭിനേത്രിയെന്ന നിലയില്‍ തന്റെ ഉയര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്റെ ഭാഗത്ത് നിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്.

വളരെയധികം ബുദ്ധിമുട്ടിയാണ് സിനിമാ മേഖലയില്‍ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയന്‍ ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ട്വീറ്റ് ചെയ്തു. ‘യാമി ?ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ സ്ഥിരം കൊല്ലപ്പെടുന്ന നായികയല്ല.

പക്ഷെ അവരുടെ മൂല്യമുള്ള ഒരേയൊരു സംഗതി, ആ പുഞ്ചിരി ഇവിടെയും ആവര്‍ത്തിക്കുന്നു,’ എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം. ഈ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ച് കൊണ്ടായിരുന്നു യാമിയുടെ പ്രതികരണം.’സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ.

പക്ഷെ ഒരു പ്രത്യേക പ്ലാറ്റ്‌ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേപറ്റി സംസാരിക്കേണ്ടത് അത്യാവശമാണെന്ന് കരുതുന്നു. ഇത് വലിയ അനാദരവാണ്,’ യാമി ട്വീറ്റ് ചെയ്തു

പലരെയും പോലെ ഒരിക്കല്‍ ഞാനും ഫിലിം കംപാനിയന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലമായി ഇപ്പോള്‍ ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതല്‍ എന്റെ പ്രകടനം അവലോകനം ചെയ്യരുതെന്ന് ഞാന്‍ ഫിലിം കംപാനിയനോട് അഭ്യര്‍ത്ഥിക്കുന്നു. അത് വേദന കുറയ്ക്കും,’ യാമി ?ഗൗതം ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36576/do-not-review-my-performance-anymore-is-your-secret-goal-actress-against-film-companion)