---
title: "രണ്‍ബീര്‍ - ആലിയ വിവാഹം; ആരാധകർ കാത്തിരുന്ന ആ തീയതി പുറത്ത് "
english_title: "Ranbir-Alia marriage; The date that fans have been waiting for is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36561/ranbir-alia-marriage-the-date-that-fans-have-been-waiting-for-is-out"
published_at: "2022-04-08T21:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250581e01fde_aliya.jpg"
keywords: []
---

# രണ്‍ബീര്‍ - ആലിയ വിവാഹം; ആരാധകർ കാത്തിരുന്ന ആ തീയതി പുറത്ത് 

> **Lead Summary:** **ബോ**ളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13 നും 18 നും ഇടയില്‍ വിവാഹമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇരുവരുടെയും കുടുംബത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

## Article Content

**ബോ**ളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13 നും 18 നും ഇടയില്‍ വിവാഹമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇരുവരുടെയും കുടുംബത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കുക. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും സംവിധായകന്‍ സഞ്ചയ് ലീല ബന്‍സാലിയും പങ്കെടുക്കും.

ആലിയ രണ്‍ബീര്‍ വിവാഹത്തിനും സഭ്യ സാച്ചി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങള്‍ ആയിരിക്കും ഇരുവരും അണിയുക. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക. രണ്‍ബീറിന്റെ തറവാട് വീടായ ആര്‍.കെ ഹൗസില്‍ വെച്ച്‌ വിവാഹം നടത്താനാണ് തീരുമാനം.

രണ്‍ബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും നീതു കപൂറും ഈ വീട്ടില്‍ വെച്ചാണ് വിവാഹിതരായത്. രണ്‍ബീറിന്റെ ആഗ്രഹ പ്രകാരമാണ് ഇവിടെ വെച്ച്‌ ആലിയയുമായുള്ള വിവാഹം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആലിയയുടെ അമ്മയുടെ പിതാവ് നരേന്ദ്ര നാഥ് രസ്ദാന്റെ ആരോഗ്യ നില മോശമാണ്. ഈ സാഹചര്യത്തിലാണ് വിവാഹം നേരത്തെ നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. 2017-18 കാലയളവിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാവുന്നത്.

നടി കത്രീന കൈഫുമായി ആറു വര്‍ഷത്തോളം നീണ്ട പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് നടന്‍ ആലിയയുമായി അടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കത്രീന കൈഫ് നടന്‍ വിക്കി കൗശലിനെ വിവാഹം ചെയ്തത്.

നിലവില്‍ ഗംഗുഭായ്, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തിലാണ് ആലിയ. ആലിയയോടൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്രയ്ക്ക് പുറമെ ഷംഷെര, അനിമല്‍ എന്നീ ചിത്രങ്ങളാണ് രണ്‍ബീറിന്റെ പുറത്തു വരാനിരിക്കുന്ന സിനിമകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/36561/ranbir-alia-marriage-the-date-that-fans-have-been-waiting-for-is-out)