---
title: "ബിക്കിനിയിൽ ഗ്ളാമറസായി കത്രീന; വൈറൽ ചിത്രങ്ങൾ കാണാം "
english_title: "Katrina in a bikini; You can see the viral images"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36558/katrina-in-a-bikini-you-can-see-the-viral-images"
published_at: "2022-04-08T20:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250562d0cd59_katrina.jpg"
keywords: []
---

# ബിക്കിനിയിൽ ഗ്ളാമറസായി കത്രീന; വൈറൽ ചിത്രങ്ങൾ കാണാം 

> **Lead Summary:** **ഏ**റെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫും നടന്‍ വിക്കി കൗശലും വിവാഹിതരാവുന്നത്. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

## Article Content

**ഏ**റെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫും നടന്‍ വിക്കി കൗശലും വിവാഹിതരാവുന്നത്. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

പിന്നീടിങ്ങോട്ട് ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് കത്രീന. പല ആഘോഷ ദിവസങ്ങളിലും കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് പുറമേ ഹണിമൂണ്‍ യാത്രകളിലാണ് താരദമ്ബതിമാര്‍. കടലിന് നടുവില്‍ ഭര്‍ത്താവിന്റെ കൂടെ ബോട്ടിലിരിക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് കത്രീന ആദ്യം പങ്കുവെച്ചത്.

ഏറ്റവുമൊടുവില്‍ നീന്തലിന് വേണ്ടി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌ നിലത്തിരിക്കുന്ന മനോഹരമായ ഫോട്ടോസും സോഷ്യല്‍ മീഡിയ പേജിലൂടെ കത്രീന പങ്കുവെച്ചു. എന്നാല്‍ ഇതിന് താഴെ നൂറ് കണക്കിന് വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

പലരും കമന്റുകളിലൂടെ നടിയ്‌ക്കെതിരെ സംസാരിച്ചു. എന്നാല്‍ മരുമകളുടെ ഫോട്ടോ ഇഷ്ടപ്പെട്ട വിക്കിയുടെ പിതാവും കത്രീനയുടെ അമ്മായിയച്ഛനുമായ ശ്യാം കൗശലും രംഗത്ത് വന്നിരിക്കുകയാണ്. ബീച്ചിലൂടെ ധരിക്കാറുള്ള കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച്‌ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ കത്രീന പങ്കുവെച്ചത്.

കറുപ്പ് നിറമുള്ള തൊപ്പിയും തലയിലുണ്ടായിരുന്നു. താരങ്ങള്‍ക്ക് ആശംസ അറിയിച്ചും സ്‌നേഹം പങ്കുവെച്ചവരുടെയും കൂട്ടത്തിലാണ് വിക്കിയുടെ പിതാവും ഉള്‍പ്പെട്ടിരിക്കുന്നത്. മരുമകളുടെ ചിത്രങ്ങള്‍ക്ക് അദ്ദേഹം ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36558/katrina-in-a-bikini-you-can-see-the-viral-images)