---
title: "എങ്ങനെയാണ് ഇന്ദ്രന്‍സ് ചേട്ടന്റെ മുഖത്ത് നോക്കി അങ്ങനെ പറയുക; ശ്രീനാഥ് ഭാസി"
english_title: "Srinath Bhasi's latest interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36538/srinath-bhasis-latest-interview-is-going-viral"
published_at: "2022-04-08T19:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62503f927c97b_sreenath basi.jpg"
keywords: []
---

# എങ്ങനെയാണ് ഇന്ദ്രന്‍സ് ചേട്ടന്റെ മുഖത്ത് നോക്കി അങ്ങനെ പറയുക; ശ്രീനാഥ് ഭാസി

> **Lead Summary:** റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി റിലീസായി എത്തിയ ഹോം എന്ന ചിത്രം വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍, കൈനകരി തങ്കരാജ് എന്നിവര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

## Article Content

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി റിലീസായി എത്തിയ ഹോം എന്ന ചിത്രം വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍, കൈനകരി തങ്കരാജ് എന്നിവര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തിലെ നടന്‍ ഇന്ദ്രന്‍സിന്റെ പ്രകടനമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. കഴിഞ്ഞ നാല്‍പ്പതുവര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രന്‍സ് എന്ന നടന്റെ വേറൊരു മുഖമായിരുന്നു ഹോമിലൂടെ പ്രേക്ഷകര്‍ കണ്ടത്.

ഇപ്പോഴിതാ ഹോം സിനിമയില്‍ നടന്‍ ഇന്ദ്രന്‍സുമായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ഇന്ദ്രന്‍സുമായി പല സീനിലും തനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും കളിയാക്കുന്ന രംഗങ്ങളിലൊക്കെ അഭിനയമാണെങ്കില്‍ പോലും തനിക്ക് വിഷമം തോന്നിയിരുന്നെന്നുമാണ് ശ്രീനാഥ് പറയുന്നത്.

വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആന്റണി ഒലിവര്‍ ട്വിസ്റ്റ്. മാത്രമല്ല വളരെ നല്ലൊരു സബ്ജക്ട് ആയിരുന്നു ആ സിനിമ കണ്‍വേ ചെയ്തത്. ഇന്ദ്രന്‍സേട്ടനെപ്പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിരുന്നു. ഹോമില്‍ ഞാന്‍ അദ്ദേഹത്തെ കളിയാക്കി സംസാരിക്കുന്ന ഒരു രംഗമുണ്ട്.

ഞാന്‍ ഒരു പുസ്തകം വായിച്ചിട്ട്, അച്ഛന്‍ ഇവിടെ എന്താണ് ചെയ്തിട്ടുള്ളത് കുറച്ച് ചെടി വളര്‍ത്തി എന്നല്ലാതെ എന്ന് ചോദിക്കുന്ന രംഗം. അങ്ങനെയൊരു സീന്‍ പോലും ഇന്ദ്രന്‍സേട്ടനൊപ്പം ചെയ്യുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. കാരണം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോള്‍ അത്തരമൊരു സീന്‍ പോലും ചെയ്യുമ്പോള്‍ വിഷമം തോന്നി. ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36538/srinath-bhasis-latest-interview-is-going-viral)