---
title: "റൊമാന്റിക് കോമഡി ചിത്രവുമായി ശിവകാര്‍ത്തികേയൻ, 'എസ്‍കെ 20' പുതിയ അപ്‍ഡേറ്റ്"
english_title: "Sivakarthikeyan, 'SSK20' New Update With Romantic Comedy Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36506/sivakarthikeyan-ssk20-new-update-with-romantic-comedy-movie"
published_at: "2022-04-08T15:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62500ea7e8958_shivakarthikeyan.jpg"
keywords: []
---

# റൊമാന്റിക് കോമഡി ചിത്രവുമായി ശിവകാര്‍ത്തികേയൻ, 'എസ്‍കെ 20' പുതിയ അപ്‍ഡേറ്റ്

> **Lead Summary:** തമിഴകത്തെ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി 'എസ്‍കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. 'എസ്‍കെ 20'നെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

## Article Content

തമിഴകത്തെ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി 'എസ്‍കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. 'എസ്‍കെ 20'നെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

ഇപ്പോഴിതാ ശിവകാര്‍ത്തികേയൻ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ് (SK 20). 'എസ്‍കെ 20'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം എന്തായാലും മികച്ച ഒന്നായിരിക്കും എന്നാണ് ഗോപുരം സിനിമാസ് വിതരണാവകാശം സ്വന്തമാക്കിയതിലൂടെ പ്രേക്ഷകര്‍ മനസിലാക്കുന്നതും. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്.

വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'എസ്കെ 20' ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'എസ്‍കെ' 20 ചിത്രത്തില്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'എസ്‍കെ 20' സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക. എന്തായാലും പുതിയ ചിത്രം ശിവകാര്‍ത്തികേയന്റെ വൻ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/36506/sivakarthikeyan-ssk20-new-update-with-romantic-comedy-movie)