---
title: "ആദ്യം നോക്കിയപ്പോള്‍ത്തന്നെ പ്രണയം തോന്നിയിരുന്നു; അപര്‍ണ മള്‍ബറി "
english_title: "Aparna's words about her partner Amrita Sree are heard."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36503/aparnas-words-about-her-partner-amrita-sree-are-heard"
published_at: "2022-04-08T15:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625009625c068_aparna.jpg"
keywords: []
---

# ആദ്യം നോക്കിയപ്പോള്‍ത്തന്നെ പ്രണയം തോന്നിയിരുന്നു; അപര്‍ണ മള്‍ബറി 

> **Lead Summary:** ആരാധകര്‍ ഏറെയുള്ള ഒരു വ്യക്തിയാണ് അപര്‍ണ മള്‍ബറി. താരം ബിഗ് ബോസിലേക്ക് എത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ വലിയ പിന്തുണയാണ് ലഭിച്ചത്. ബിഗ് ബോസ് വീട്ടില്‍ എത്തിയ ശേഷം തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും അപര്‍ണ തുറന്നുപറഞ്ഞിരുന്നു.

## Article Content

ആരാധകര്‍ ഏറെയുള്ള ഒരു വ്യക്തിയാണ് അപര്‍ണ മള്‍ബറി. താരം ബിഗ് ബോസിലേക്ക് എത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ വലിയ പിന്തുണയാണ് ലഭിച്ചത്. ബിഗ് ബോസ് വീട്ടില്‍ എത്തിയ ശേഷം തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും അപര്‍ണ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ പങ്കാളി അമൃത ശ്രീയെ കുറിച്ച് അപര്‍ണ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അമൃത ശ്രീ കുറച്ച് ലേറ്റ് ആയാണ് എത്തിയത്. എനിക്ക് നേരത്തെ അമൃത ശ്രീയെ അറിയില്ലായിരുന്നുവെന്ന് അപര്‍ണ പറയുന്നു.

ആദ്യം ഞങ്ങള്‍ ഒന്നിച്ച് ഒരു റൂമില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. എന്റെ തൊട്ടടുത്തുള്ള ബെഡ് കൊടുത്തത് അമൃതയ്ക്ക് ആയിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ പ്രണയം തോന്നി. എന്നാല്‍ അവള്‍ പേടിച്ചുപോയി. റൂം മാറ്റാമോ എന്നൊക്കെ അവള്‍ ചോദിച്ചിരുന്നു പക്ഷേ മാറ്റിയില്ല.

എന്നും അവളെ കാണാന്‍ ഞാന്‍ കോഫി കുടിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു മുന്‍പ് ആണ് പ്രണയം പറഞ്ഞത്.

ഇന്നെന്റെ കൂടെ പുറത്തുവരാമോയെന്ന് ചോദിച്ചിരുന്നു അവള്‍. ആ സമയത്താണ് അവള്‍ എനിക്ക് നിന്നേയും ഇഷ്ടമാണെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയതെന്നായിരുന്നു അപര്‍ണ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36503/aparnas-words-about-her-partner-amrita-sree-are-heard)