മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
Jun 9, 2026 10:29 PM | By Athira V
#Latest News #Missing #Malampuzha Dam

പാലക്കാട്: ( www.truevisionnews.com)  മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. തെക്കെ മലമ്പുഴ മേഖലയിലാണ് സംഭവം. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജ് വിദ്യാർഥിയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഡാമിൽ അകപ്പെട്ടത്.

വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഡാമിലെത്തിയ വിദ്യാർഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയിൽ കയറുന്നതിനിടെയാണ് വിദ്യാർഥി വെള്ളത്തിലകപ്പെട്ടത്.

ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരും.

Content Highlight: Student goes missing after going for a bath in Malampuzha Dam

#Latest News #Missing #Malampuzha Dam

Next TV

Related Stories
കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Jun 9, 2026 10:49 PM

കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം...

Read More >>
'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

Jun 9, 2026 10:04 PM

'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി...

Read More >>
Top Stories

News Roundup