ഷിഗെല്ല ഭീതിയിൽ വയനാട്; കോളിയാടി സ്കൂളിലെ ഒരു കുട്ടിക്കും കൂടി രോഗബാധ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ഷിഗെല്ല ഭീതിയിൽ വയനാട്; കോളിയാടി സ്കൂളിലെ ഒരു കുട്ടിക്കും കൂടി രോഗബാധ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
Jun 9, 2026 07:56 PM | By Athira V
#Latest News #Shigella #Wayanad #K Muraleedaran

വയനാട്: ( www.truevisionnews.com) ഒരു വിദ്യാർഥിക്ക് കൂടി വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരിയിൽ 38 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിൽ ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 കുട്ടികളാണ് ഇന്ന് ഡിസ്ചാർജ് ആയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാ വകുപ്പുകളും ഏകോപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്നും മന്ത്രി പറഞ്ഞു. ശുചീകരണത്തിൻ്റെ കാര്യത്തിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേഗത്തിൽ നടപടിയെടുക്കണം. രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറിലെ വെള്ളത്തിൻ്റെ പരിശോധനാ ഫലം നാളെയെ ലഭിക്കൂ. ഹോട്ടലുകളിലും കർശന പരിശോധനകൾ നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഷിഗെല്ലയുടെ ലക്ഷണങ്ങൾ?

  • കടുത്ത പനി
  • വയറിളക്കം
  • ഛർദ്ദി
  • തലകറക്കം
  • മലത്തിൽ രക്തം കാണപ്പെടുക

പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ആഹാരം പാകം ചെയ്യുന്നതിന് മുൻപും, ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • തുറസായ സ്ഥലങ്ങളിൽ നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക.
  • പഴകിയതും കേടുപാടുകൾ സംഭവിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്.
  • പരിസരവും കുടിവെള്ള സ്രോതസ്സുകളും ശുചിയായി സൂക്ഷിക്കുക.
  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ ചികിത്സ തേടുക.

Content Highlight: One more student diagnosed with Shigella disease in Wayanad

#Latest News #Shigella #Wayanad #K Muraleedaran

Next TV

Related Stories
'കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചു'; വിശദീകരണം തേടി വൈദ്യുത മന്ത്രി

Jun 9, 2026 08:28 PM

'കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചു'; വിശദീകരണം തേടി വൈദ്യുത മന്ത്രി

പത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി...

Read More >>
'ഇതിലും ഭേദം ടോൾ കൊടുക്കുന്നതാണ്... '; വണ്‍വേ തെറ്റിച്ചോടിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും സർവീസിൽ നിന്നും നീക്കി

Jun 9, 2026 08:05 PM

'ഇതിലും ഭേദം ടോൾ കൊടുക്കുന്നതാണ്... '; വണ്‍വേ തെറ്റിച്ചോടിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും സർവീസിൽ നിന്നും നീക്കി

ദേശീയപാതയില്‍ സൂപ്പർ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി...

Read More >>
നീല സ്കൂട്ടറിലെ ആ 'സൈക്കോ' ആരാണ്? കൊല്ലത്ത് പെൺകുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനായി വലവിരിച്ച് പോലീസ്

Jun 9, 2026 07:28 PM

നീല സ്കൂട്ടറിലെ ആ 'സൈക്കോ' ആരാണ്? കൊല്ലത്ത് പെൺകുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനായി വലവിരിച്ച് പോലീസ്

സ്കൂട്ടറിൽ കറങ്ങി നടന്ന് പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്‌ഞാതനായി വല വിരിച്ച്...

Read More >>
പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 9, 2026 07:02 PM

പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup