---
title: " 'പത്താൻ' സഹ സംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി ഷാരൂഖ്"
english_title: "A letter sent by Shah Rukh to his co-director is now circulating on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36496/a-letter-sent-by-shah-rukh-to-his-co-director-is-now-circulating-on-social-media"
published_at: "2022-04-08T15:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250034b5bd8d_sharook.jpg"
keywords: []
---

#  'പത്താൻ' സഹ സംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി ഷാരൂഖ്

> **Lead Summary:** ഷാരൂഖ് ഖാൻ നായകനായ ചിത്രം പത്താനാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. 'പത്താൻ' എന്ന സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ഫിറോസ് പത്താൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാരൂഖ് സഹസംവിധായകന് അയച്ച ഒരു കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

## Article Content

ഷാരൂഖ് ഖാൻ നായകനായ ചിത്രം പത്താനാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. 'പത്താൻ' എന്ന സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ഫിറോസ് പത്താൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാരൂഖ് സഹസംവിധായകന് അയച്ച ഒരു കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഭിഷേക് അനില്‍ തിവാരി എന്ന സഹസംവിധായകനാണ് ഷാരൂഖ് ഖാന്റെ കത്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. പത്താനൊപ്പമുണ്ടായതിന് നന്ദി. നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് തനിക്ക് മികച്ച ഒരു അനുഭവമായിരുന്നു. താങ്കളൊരു രത്നമാണ്. സിനിമയില്‍ താങ്കള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാകും.

മിസ് ചെയ്യും എന്നുമാണ് ഷാരൂഖ് ഖാൻ ഒപ്പിട്ട കത്തില്‍ എഴുതിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ച് അടുത്തിടെ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യുക.

ആമിര്‍ ഖാൻ ചിത്രം കണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാൻ പറഞ്ഞ മറുപടി ചര്‍ച്ചയായിരുന്നു. തമാശ കലര്‍ന്ന ഒരു മറുപടിയായിരുന്നു ഷാരൂഖ് ഖാൻ നല്‍കിയത്. ആദ്യം 'പത്താൻ' സിനിമ കാണിക്കൂവെന്നാണ് ആമിര്‍ ഖാൻ പറഞ്ഞത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ.

സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36496/a-letter-sent-by-shah-rukh-to-his-co-director-is-now-circulating-on-social-media)