മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് ആശ്വാസം; കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം

മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് ആശ്വാസം; കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യം
Jun 9, 2026 05:25 PM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/) നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം.

അഞ്ച പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.

ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Content Highlight: Nava Kerala Yatra, KSU-Youth Congress workers beaten up, anticipatory bail granted to former CM gunmen

Next TV

Related Stories
വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ

Jun 9, 2026 05:40 PM

വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ

വിസയോ യാത്രാരേഖകളോ ഇല്ല; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതി പോലീസ്...

Read More >>
പുറത്തിറങ്ങണ്ട... പറന്നുപോയേക്കാം!; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 9, 2026 05:00 PM

പുറത്തിറങ്ങണ്ട... പറന്നുപോയേക്കാം!; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ...

Read More >>
 സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

Jun 9, 2026 04:12 PM

സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

സൈബർ ആക്രമണത്തെ തുടർന്ന് മുനമ്പം ഹെഡ് കോൺസ്റ്റബിൾ...

Read More >>
Top Stories

News Roundup