കണ്ണൂരിൽ അതിതീവ്ര മഴ; തളാപ്പിൽ കെട്ടിടം റോഡിലേക്ക് ഇടിഞ്ഞുവീണു, പയ്യാമ്പലത്ത് സഞ്ചാരികളെ ഒഴിപ്പിച്ചു

കണ്ണൂരിൽ അതിതീവ്ര മഴ; തളാപ്പിൽ കെട്ടിടം റോഡിലേക്ക് ഇടിഞ്ഞുവീണു, പയ്യാമ്പലത്ത് സഞ്ചാരികളെ ഒഴിപ്പിച്ചു
Jun 9, 2026 03:26 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ രാവിലെ മുതൽ കനത്ത പ്രകൃതിക്ഷോഭം. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പയ്യാമ്പലം ബീച്ചിൽ ശക്തമായ തിരമാലയെ തുടർന്ന് സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.

 തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.

Content Highlight: Heavy rains in Kannur, tourists evacuated in Payyambalam

Next TV

Related Stories
 സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

Jun 9, 2026 04:12 PM

സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

സൈബർ ആക്രമണത്തെ തുടർന്ന് മുനമ്പം ഹെഡ് കോൺസ്റ്റബിൾ...

Read More >>
മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

Jun 9, 2026 03:26 PM

മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

Jun 9, 2026 03:13 PM

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ...

Read More >>
Top Stories

News Roundup