മുടി മുറിക്കാൻ കയറിയ രണ്ടാം ക്ലാസുകാരന് നേരെ പീഡനശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിലായതിന് പിന്നാലെ ബാർബർ ഷോപ്പ് തല്ലിത്തകർത്തു

മുടി മുറിക്കാൻ കയറിയ രണ്ടാം ക്ലാസുകാരന് നേരെ പീഡനശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിലായതിന് പിന്നാലെ ബാർബർ ഷോപ്പ് തല്ലിത്തകർത്തു
Jun 9, 2026 03:02 PM | By Athira V
#Latest News #Barber Shop #Sexual Assult #Kasargod

കാസർഗോഡ് : ( www.truevisionnews.com ) ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർബർ ഷോപ്പ് തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി.

മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുെട പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇതിനെത്തുടർന്നാണ് ബാർബർ ഷോപ്പിന് നേരെ അക്രമമുണ്ടായത്. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Content Highlight: Barber shop vandalized after barber tried to molest second-grader who came for haircut in Chanthera

#Latest News #Barber Shop #Sexual Assult #Kasargod

Next TV

Related Stories
 സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

Jun 9, 2026 04:12 PM

സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

സൈബർ ആക്രമണത്തെ തുടർന്ന് മുനമ്പം ഹെഡ് കോൺസ്റ്റബിൾ...

Read More >>
മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

Jun 9, 2026 03:26 PM

മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

Jun 9, 2026 03:13 PM

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ...

Read More >>
Top Stories

News Roundup