---
title: "'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ"
english_title: "'If we don't get tired when they see us, we will move on to the next person'; Lakshmi Jayan on the motivation given by Pearl"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364904/if-we-dont-get-tired-when-they-see-us-we-will-move-on-to-the-next-person-lakshmi-jayan-on-the-motivation-given-by-pearl"
published_at: "2026-06-09T14:31:00+05:30"
category: "TV"
language: "ml"
image: "https://moviemax.in/image-uploads/6a27d7e7c842e_Lakshmi_Jayan_on_the_motivation_given_by_Pearl.jpg"
keywords: ["Lakshmi JayanI", "Pearle Maaney", "Milestone Makers Interview"]
---

# 'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ

> **Lead Summary:** ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ലക്ഷ്മി ജയൻ. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3-ലെ മത്സരാർത്ഥിയായതോടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ഷോയ്ക്ക് ശേഷമാണ് ലക്ഷ്മിയുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്.

## Article Content

ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ലക്ഷ്മി ജയൻ. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3-ലെ മത്സരാർത്ഥിയായതോടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ഷോയ്ക്ക് ശേഷമാണ് ലക്ഷ്മിയുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്.

തന്റെ വിവാഹമോചനം, ജീവിതത്തിലുണ്ടായ വിവാദങ്ങൾ, സംഗീതയാത്ര എന്നിവയെക്കുറിച്ചെല്ലാം വിവിധ അഭിമുഖങ്ങളിൽ ലക്ഷ്മി മനസുതുറന്നിട്ടുണ്ട്. ഇപ്പോഴിതാ, 'മൈൽസ്റ്റോൺ മേക്കേഴ്സിന്' നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു സെലിബ്രിറ്റിയെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ജയൻ.

''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർ‌ക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല.

എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ‌ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364904/if-we-dont-get-tired-when-they-see-us-we-will-move-on-to-the-next-person-lakshmi-jayan-on-the-motivation-given-by-pearl)