#Latest News #Dileep #Malayalam Film Actor
കഴിഞ്ഞ ദിവസം നടന്ന നടൻ സലിം കുമാറിന്റെ സംസ്കാര ശുശ്രൂഷയിൽ എല്ലാത്തിനും നേതൃത്വം നൽകി മുഴുവൻ സമയവും സുഹൃത്ത് കൂടിയായ ദിലീപ് ഒപ്പമുണ്ടായിരുന്നു. നടൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ദിലീപ് ഓടി എത്തിയിരുന്നു.
വെന്റിലേറ്ററിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആശുപത്രി വരാന്തയിൽ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന പ്രാർത്ഥനയിലായിരുന്നു ദിലീപ്. ഇന്നും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരുപിടി നല്ല സിനിമകൾ ഇവരുടെ കോമ്പോയിൽ പിറന്നതാണ്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴുള്ള ദിലീപിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങ് കഴിഞ്ഞ് സലിം കുമാറിന്റെ വീട്ടിൽ നിന്നും യാത്ര തിരിക്കാനായി കാറിലേക്ക് കയറിയ നടന്റെ അടുത്തേക്ക് ഒരു സ്ത്രീ എത്തി.
ഹസ്തദാനം ചെയ്ത് സ്നേഹം അറിയിച്ചു. ശേഷം തന്റെ പ്രാർത്ഥനയിൽ എപ്പോഴുമുള്ളയാളാണ് ദിലീപെന്ന് പറഞ്ഞു. നമസ്കാരമുണ്ട്.... ഒത്തിരി പ്രാർത്ഥിച്ചു. ഒരുപാട് പ്രാർത്ഥിച്ചു എന്ന് ആരാധികയായ സ്ത്രീ നടനോട് പറയുന്നതും കേൾക്കാം.
തിരക്കിനും ക്ഷീണത്തിനും ഇടയിലും നടനും ക്ഷമയോടെ തന്റെ പ്രിയ ആരാധികയുടെ വാക്കുകൾ കേട്ട് നിന്നു. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പ്രതിച്ഛായ തിരിച്ച് പിടിക്കാനുള്ള പിആർ ഗെയിമാണ് ഇത്തരം ഗമ്മിക്കുകൾ എന്നായിരുന്നു പ്രധാനമായും വന്ന വിമർശനം.
Content Highlight: Prayed a lot for Dileep; Fan criticizes actor who returned from funeral, calls it a PR game

































