കോഴിക്കോട് എന്‍എച്ച് 66ല്‍ വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി; ടോൾ അടക്കാൻ ഫാസ്‌ടാഗിൽ പണമില്ലാത്തതിനാലെന്ന് വിശദീകരണം

കോഴിക്കോട് എന്‍എച്ച് 66ല്‍ വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി; ടോൾ അടക്കാൻ ഫാസ്‌ടാഗിൽ പണമില്ലാത്തതിനാലെന്ന് വിശദീകരണം
Jun 9, 2026 11:41 AM | By Athira V
#Latest News #KSRTC #Shift Bus #Kozhikode #NH 66

കോഴിക്കോട്: ( www.truevisionnews.com) ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി.

കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടകരമായ രീതിയില്‍ എന്‍എച്ചിലൂടെ കടന്നുപോയത്. മറ്റ് വാഹനങ്ങളിലുള്ളവര്‍ പ്രതികരിച്ചതോടെ സ്‌ളോ ട്രാക്കിലേക്ക് വാഹനം മാറ്റുകയും ചെയ്തു. കഴിഞ്ഞ നാലാം തീയതി മൂന്ന് മണിയോടെയാണ് സംഭവം.

കോഴിക്കോടൻ കിച്ചൺസിൻ്റെ സമീപത്തുള്ള എക്സിറ്റിൽ വച്ച് ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് പോകാൻ 445 രൂപയാണ് കെഎസ്ആർടിസിക്ക് ഫാസ്റ്റാഗിൽ ഈടാക്കുന്നത്.

യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും. ഈ പണം ബസ് ഡ്രൈവറുടെയോ കണ്ടക്ടറുടേയോ കൈയിൽ നിന്ന് എടുത്ത് കൊടുത്താൽ ആ തുക ഇവർക്ക് കെഎസ്ആർടിസിയിൽ നിന്നും ലഭിക്കുകയില്ല. ഇതൊക്കെ ഒഴിവാക്കാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം.

Content Highlight: KSRTC bus travels in one-way lane on Kozhikode National Highway

#Latest News #KSRTC #Shift Bus #Kozhikode #NH 66

Next TV

Related Stories
'എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്?  സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകും, പലതും പുറത്ത് വരാനുണ്ട്' -  മാത്യു കുഴല്‍നാടന്‍

Jun 9, 2026 12:52 PM

'എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്? സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകും, പലതും പുറത്ത് വരാനുണ്ട്' - മാത്യു കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്‍, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് , വീണ, പിണറായി വിജയൻ , വീണയ്ക്ക് ഇ ഡി ...

Read More >>
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ

Jun 9, 2026 12:35 PM

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന്...

Read More >>
'ആരോഗ്യ വകുപ്പിനെ നേരെയാക്കണം, ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - കെ.മുരളീധരൻ

Jun 9, 2026 12:15 PM

'ആരോഗ്യ വകുപ്പിനെ നേരെയാക്കണം, ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - കെ.മുരളീധരൻ

ആരോഗ്യവകുപ്പ് , ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
'കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല'; നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം, ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകും

Jun 9, 2026 11:40 AM

'കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല'; നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം, ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകും

കോഴിക്കോട് മെഡിക്കൽ കോളേജ്, നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവം , ആരോഗ്യമന്ത്രി കെ മുരളീധരനെ പരാതി നൽകും...

Read More >>
Top Stories

News Roundup