ഭരണത്തിലേറിയപ്പോൾ എല്ലാം മറന്നോ? സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ വിലക്ക്; നിയന്ത്രണം മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു

ഭരണത്തിലേറിയപ്പോൾ എല്ലാം മറന്നോ? സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ വിലക്ക്; നിയന്ത്രണം മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു
Jun 9, 2026 11:27 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.

മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു.

നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമങ്ങൾക്കൊപ്പമാണെന്ന് പ്രസംഗിച്ചവർ ഭരണത്തിലേറിയപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വഴി അടയ്ക്കുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.

മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണിത്. എന്നാൽ ഈ കാർഡുമായി എത്തുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയാണ്.

Content Highlight: Media control in the Secretariat, Chief Minister VD Satheesan,

Next TV

Related Stories
'എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്?  സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകും, പലതും പുറത്ത് വരാനുണ്ട്' -  മാത്യു കുഴല്‍നാടന്‍

Jun 9, 2026 12:52 PM

'എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്? സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകും, പലതും പുറത്ത് വരാനുണ്ട്' - മാത്യു കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്‍, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് , വീണ, പിണറായി വിജയൻ , വീണയ്ക്ക് ഇ ഡി ...

Read More >>
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ

Jun 9, 2026 12:35 PM

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന്...

Read More >>
'ആരോഗ്യ വകുപ്പിനെ നേരെയാക്കണം, ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - കെ.മുരളീധരൻ

Jun 9, 2026 12:15 PM

'ആരോഗ്യ വകുപ്പിനെ നേരെയാക്കണം, ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - കെ.മുരളീധരൻ

ആരോഗ്യവകുപ്പ് , ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത' - ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
'കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല'; നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം, ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകും

Jun 9, 2026 11:40 AM

'കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല'; നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം, ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകും

കോഴിക്കോട് മെഡിക്കൽ കോളേജ്, നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവം , ആരോഗ്യമന്ത്രി കെ മുരളീധരനെ പരാതി നൽകും...

Read More >>
Top Stories

News Roundup