'റേപ്പ് ചെയ്താലും കൊന്നാലും ഡബിള്‍ ഓകെ'; മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ....? സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി റിനി

'റേപ്പ് ചെയ്താലും കൊന്നാലും ഡബിള്‍ ഓകെ'; മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ....? സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി റിനി
2026-06-09T11:17:00 | By Athira V
#Latest News #cyberspace #Rini Ann George #Salim Kumar

( https://moviemax.in/) തനിക്കെതിരെ സൈബറിടങ്ങളില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെയാണെന്നും കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കുമെന്നും റിനി പറയുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ച. അദ്ദേഹത്തിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജ് എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവര്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

ഇതോടെ മരണവീട്ടില്‍ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാന്‍ വന്നതാണെന്നും മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്.

അവസരങ്ങള്‍ക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലര്‍ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബര്‍ അധിക്ഷേപങ്ങള്‍ക്കാണ് റിനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകള്‍ നിറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

'ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആര്‍ക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങള്‍ പോലും ചിലര്‍ക്ക് വലിയ പ്രശ്‌നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ... കൂടെ നിന്ന് സെല്‍ഫി എടുക്കല്‍, റീല്‍സ് എടുക്കല്‍ അങ്ങനെ പലതും കാണാം...നാടകമേ ഉലകം...'

Content Highlight: Actress Rini Ann George responds to new discussions taking place against her in cyberspace

#Latest News #cyberspace #Rini Ann George #Salim Kumar

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup