---
title: "തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമായി പ്രതികാരം ചെയ്ത് കാമുകി "
english_title: "Girlfriend takes different revenge on boyfriend who cheated on her."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36476/girlfriend-takes-different-revenge-on-boyfriend-who-cheated-on-her"
published_at: "2022-04-08T13:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fe73a9b764_viral.jpg"
keywords: []
---

# തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമായി പ്രതികാരം ചെയ്ത് കാമുകി 

> **Lead Summary:** തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമനായി പ്രതികാരം ചെയ്ത് കാമുകി. കാമുകന് തന്റെ ഒരു സുഹൃത്തുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ 29 -കാരിയായ അഗസ്താ പ്രതികാരമായി കാമുകന്റെ കോണ്ടത്തിനുള്ളിൽ മുളകെണ്ണ ഒഴിക്കുകയായിരുന്നു.

## Article Content

തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമനായി പ്രതികാരം ചെയ്ത് കാമുകി. കാമുകന് തന്റെ ഒരു സുഹൃത്തുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ 29 -കാരിയായ അഗസ്താ പ്രതികാരമായി കാമുകന്റെ കോണ്ടത്തിനുള്ളിൽ മുളകെണ്ണ ഒഴിക്കുകയായിരുന്നു.

ടെക്‌സാസിൽ നിന്നുള്ള അവൾ ഒരു ചോക്ലേറ്റ് കമ്പനി ഉടമയാണ്. രണ്ട് വർഷത്തോളം അവർ ഒരുമിച്ച് കഴിഞ്ഞു. അവൾ ആ ബന്ധത്തിൽ സീരിയസ് ആയിരുന്നു. അവരൊരുമിച്ചുളള ഒരു ജീവിതം സ്വപ്‍നം കണ്ട് കഴിഞ്ഞിരുന്ന അവൾ എന്നാൽ പിന്നീടാണ് അവളുടെ തന്നെ മറ്റൊരു സുഹൃത്തുമായിട്ട് അയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ഇരുവരും തമ്മിലുള്ള ചില പ്രണയ സന്ദേശങ്ങൾ ഫോണിൽ അഗസ്താ കാണാൻ ഇടയായി. തന്നെ പ്രേമിക്കുന്നതിനൊപ്പം തന്റെ അടുത്ത സുഹൃത്തുമായും അയാൾ രഹസ്യ ഡേറ്റിംഗ് നടത്തുകയാണെന്ന് അവൾ മനസ്സിലാക്കി. തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ അവൾ ആഗ്രഹിച്ചു. habanero എന്നത് ഏറ്റവും എരിവുള്ള ഒരു തരം മുളകാണ്.

> ആ മുളകിൽ നിന്നുള്ള എണ്ണ തന്റെ കാമുകന്റെ കോണ്ടത്തിൽ അവൾ നിറച്ചു. ഇതുപയോഗിച്ച അയാൾ നീറി പുകഞ്ഞു. അലറി വിളിക്കുന്ന അയാളുടെ അരികിലേക്ക് അവൾ സഹായിക്കാനെന്ന ഭാവത്തിൽ ചെന്നു. എന്നിട്ട് നീറുന്ന ലിംഗത്തിൽ മുളക് ചേർന്ന ഐസും വയ്ക്കുകയും ചെയ്തുവത്രെ. "ഞങ്ങളുടെ ജീവിതം സ്വപ്‍നതുല്യമായിരുന്നു.

ആദ്യം അവൻ ഒരു മാന്യനായിരുന്നു. എന്നോട് നന്നായിട്ടാണ് പെരുമാറിയിരുന്നത്. അവന്റെ കാറിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെത്തിയപ്പോൾ മുതൽ അവൻ എന്നെ ചതിക്കുകയാണെന്ന സംശയം എന്നിൽ വളർന്നു. എന്നാൽ ഇത് ഞങ്ങൾ കണ്ടുമുട്ടുന്നതിന് മുമ്പുള്ളതായിരുന്നുവെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അത് വലിച്ചെറിയാതിരുന്നതെന്നും അവൻ എന്നോട് പറഞ്ഞു.

> എന്നാൽ എനിക്ക് അത് അത്ര വിശ്വാസമായില്ല. ഞാൻ അവന്റെ ഫോൺ പരിശോധിച്ചു. അപ്പോഴാണ് അഞ്ച് വർഷത്തിലേറെയായി എന്റെ സുഹൃത്തായിരുന്ന ഒരുവളുമായി അയാൾ ചാറ്റു ചെയ്തതിന്റെ തെളിവുകൾ എനിക്ക് ലഭിച്ചത്" അവൾ പറഞ്ഞു. പിന്നീട്, മുളകെണ്ണ എടുത്ത് ഒരു സിറിഞ്ച് ഉപയോഗിച്ച് അവൾ അത് അവന്റെ കോണ്ടത്തിൽ നിക്ഷേപ്പിച്ചു.

ഇത് ഉപയോഗിച്ച അവൻ തന്റെ ലിംഗം വല്ലാതെ എരിയുന്നതായി അവളോട് പരാതിപ്പെട്ടു. എരിച്ചിൽ ശമിപ്പിക്കാൻ ഐസ് വയ്ക്കാമെന്ന് അവൾ പറഞ്ഞു. തുടർന്ന് കൂടുതൽ എണ്ണ കലർന്ന ഐസ് അവൾ അയാൾക്ക് കൊടുത്തു. അതും കൂടിയായപ്പോൾ വേദനയും നീറ്റലും സഹിക്കാൻ കഴിയാതെ അയാൾ അലറി വിളിച്ചു. ഒടുവിൽ അവൻ എല്ലാം അവളോട് ഏറ്റുപറഞ്ഞു. അഗസ്ത തന്റെ മുൻ സുഹൃത്തിനെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തു.

തന്റെ കാമുകനോട് ക്ഷമിക്കാനും ഒരവസരം കൂടി നൽകാനും അവൾ തീരുമാനിച്ചു. പക്ഷേ, അവൻ രണ്ടാം തവണയും അവളെ വഞ്ചിച്ചു. ഇതോടെ അവർ എന്നേക്കുമായി പിരിഞ്ഞു. ഇപ്പോൾ അവൾ അവളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. 'അതിനുശേഷം ഞാൻ അവനിൽ നിന്ന് അകന്നു. ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. അവൻ ഒരു വിഷമാണെന്ന് എനിക്കറിയാം' അഗസ്താ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36476/girlfriend-takes-different-revenge-on-boyfriend-who-cheated-on-her)