---
title: "'പുഷ്പ 2' ജൂലൈയില്‍ ആരംഭിക്കും; റിലീസ് സൂചനകളും പുറത്ത്"
english_title: "The shooting of the second part of the super hit movie 'Pushpa' will start in July."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36466/the-shooting-of-the-second-part-of-the-super-hit-movie-pushpa-will-start-in-july"
published_at: "2022-04-08T12:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd9443908c_pushpa.jpg"
keywords: []
---

# 'പുഷ്പ 2' ജൂലൈയില്‍ ആരംഭിക്കും; റിലീസ് സൂചനകളും പുറത്ത്

> **Lead Summary:** അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

## Article Content

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ സുകുമാര്‍ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായിക്കാന്‍ തുടങ്ങിയെന്നും ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നുമാണ് വിവരം. ഇതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ കുടുംബത്തിനൊപ്പം അധികം സമയം ചിലവഴിക്കുന്നതിനുള്ള പദ്ധതികളിലാണ്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുഷ്പ പ്രദര്‍ശനത്തിനെത്തിയത്.

ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14നും പ്രദര്‍ശനത്തി. എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണം ചിത്രം നേടി. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തിയത്.

വില്ലന്‍ റോളില്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വേഷമിട്ടത്. ബന്‍വാര്‍ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36466/the-shooting-of-the-second-part-of-the-super-hit-movie-pushpa-will-start-in-july)